Metropolital Tribunal


THE METROPOLITAN TRIBUNAL


Judicial Vicar

   Very Rev. Dr. Mathew Changankary

   Tel. 0481-2425421

 

Judges

   Rev. Dr. Joseph Thoompunkal

   Rev. Fr. George Puthumanamoozhiyil

   Rev. Sr.  Ancy Poovathanikunnel SABS

   Rev. Fr. Sibichan Puthiyidom OFM. Cap.

 

Promoter of Justice

   Rev. Fr. Luke Peediakal

 

Defenders of Bond

   Rev. Fr. Luke Peediakal

   Rev. Dr. Tom Puthenkalam 

 

Auditor

   Rev. Fr. John Pathalil 

 

Notaries

   Rev. Sr. Therese Mullaickal SABS

   Rev. Fr. Kalathil Joseph

   Rev. Sr. Bincy Mangalassery SH

 

Censors of Books

   V. Rev. Malpan Dr. Mathew Vellanickal

   Rev. Dr. Thomas Srampickal

 

Administrative Tribunal

   Rev. Dr. Joseph Thoompunkal (President)

   Rev. Fr. Gregory Naduviledam

   Rev. Fr. Antony Porookara

   Rev. Fr. Mathew Chooravady (Sr)

   Adv. A. V. George

   Adv. A. Francis

 

 

 

അതിരൂപതാ ട്രൈബ്യൂണലിലെ (വിവാഹക്കോടതി) നിബന്ധനകള്‍

 

 

 

വിവാഹത്തിന്‍റെ അവാസ്തവികത പ്രഖ്യാപിക്കുന്നതിനായി 

 അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

A. അധികാരമുള്ള കോടതി 

1. വിവാഹം നടത്തപ്പെട്ട സ്ഥലത്തെ കോടതി. 

2. കക്ഷികളില്‍ ആരുടെയെങ്കിലും വാസസ്ഥലത്തെ കോടതി.

3. ഏറ്റവും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പറ്റിയ സ്ഥലത്തെ കോടതി. 


B. വിവാഹത്തിന്‍റെ  സാധുതയെ  ചോദ്യം  ചെയ്യാവുന്നവര്‍ 

1. ദമ്പതികള്‍.

2. വിവാഹബന്ധസംരക്ഷകന്‍ (Defender of Bond).

3. നീതി സംരക്ഷകന്‍ (Promotor of Justice).

 

C. പരാതി നല്‍കേണ്ട വിധം

1.   അപേക്ഷ നല്‍കാനുള്ള അപേക്ഷാപത്രം അതിരൂപതാകോടതിയില്‍നിന്നു മാത്രമായിരിക്കും നല്‍കുന്നത്. പരാതി ഉന്നയിക്കുന്നവര്‍ക്കുമാത്രമേ പരാതി എഴുതുവാന്‍ സാധിക്കുകയുള്ളൂ. പരാതിക്കാര്‍ മുന്‍കൂട്ടി appointment എടുത്തതിനുശേഷം മാത്രമേ, അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. അപേക്ഷ തയ്യാറാക്കുവാന്‍ അതിരൂപതാകോടതിയില്‍നിന്നുതന്നെ അപേക്ഷ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടുന്നതാണ്.

2. അപേക്ഷയോടൊപ്പം ആയതിന്‍റെ ശരിയായ പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്.

3. തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍റെ ഇടവക വികാരിയുടെ സാക്ഷ്യത്തോടുകൂടി മാത്രമേ സമര്‍പ്പിക്കുവാന്‍ പാടുള്ളൂ. ഇടവകവികാരി അപേക്ഷ കണ്ടു എന്ന് രേഖപ്പെടുത്തിയാല്‍ മതിയാകും. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ അഭിപ്രായം രേഖപ്പെടുത്തേണ്ടതില്ല.

4. അപേക്ഷയോടൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റ്, സിവില്‍ വിവാഹമോചനത്തിന്‍റെ വിധി (ലഭിച്ചെങ്കില്‍) എന്നിവകൂടെ നല്‍കണം. സിവില്‍ വിവാഹമോചന ഹര്‍ജി കൊടുക്കുന്നതും സഭാകോടതിയിലെ അപേക്ഷയും രണ്ടും രണ്ടാണ്.5. കേസിന്‍റെ പഠനം ആരംഭിക്കുന്ന വിവരം ഇരുകക്ഷികളെയും കോടതിയില്‍ നിന്നും അറിയിക്കുന്നതും ഇരുകക്ഷികളെയും അവര്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നും ആവശ്യമുള്ളിടത്തോളം സാക്ഷികളെയും ഓരോരുത്തരായി കേള്‍ക്കുന്നതുമാണ്. 

6. കോടതിയില്‍നിന്നും ആവശ്യപ്പെടുന്ന ദിവസം തന്നെ കക്ഷികളും സാക്ഷികളും ഹാജരാകേണ്ടതും അതിന് എന്തെങ്കിലും അസൗകര്യമുള്ളപക്ഷം മുന്‍കൂട്ടി അക്കാര്യം കോടതിയില്‍ അറിയിക്കേണ്ടതുമാണ്. 

7. മുന്‍കൂട്ടി കാരണം ബോധിപ്പിക്കാതെ അപേക്ഷക/അപേക്ഷകന്‍ ഹാജരാകാതിരുന്നാല്‍ കേസിന്‍റെ നടപടി ഉപേക്ഷിക്കുന്നതാണ്.


D. അപ്പീല്‍

1. അതിരൂപതാകോടതി തീര്‍പ്പാക്കുന്ന ഒരു കേസില്‍ ആക്ഷേപമുള്ളവര്‍ക്ക് മേല്‍കോടതിയില്‍ (മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍, കാക്കനാട്) അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. 

 

E. പുനര്‍വിവാഹ ആശീര്‍വാദം

 1. സഭാകോടതിയില്‍നിന്നും അനുകൂലമായവിധി ലഭിച്ചാലും സിവില്‍കോടതിയില്‍നിന്നുള്ള വിവാഹമോചനംകൂടി ലഭിക്കാതെ വീണ്ടും വിവാഹം  ആശീര്‍വ്വദിക്കാന്‍ പാടുള്ളതല്ല. അതുപോലെതന്നെ, സിവില്‍കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചാലും സഭാകോടതിയില്‍നിന്ന് അനുകൂലമായ വിധിയില്ലാതെ വിവാഹം ആശീര്‍വ്വദിക്കുന്നതല്ല. 




Copyright Archdiocese of Changanacherry l All Rights Reserved