സീറോ മലബാര്‍ മിഷന്‍ വാരാചരണം

Sunday 12 February 2017

സീറോ മലബാര്‍ മിഷന്‍ വാരാചരണം (2018 ജനുവരി 6-12) സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ സര്‍ക്കുലര്‍

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
തന്‍റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും
മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും
തന്‍റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന
എല്ലാ ദൈവജനത്തിനും എഴുതുന്നത്.     
ഈശോയില്‍ ഏറ്റവും സ്നേഹമുള്ള സഹോദരീ സഹോദരډാരേ,
ഈശോയുടെ ദനഹാതിരുന്നാളായ ജനുവരി 06 മുതല്‍ 12 വരെ സീറോ മലബാര്‍ സഭ പ്രേഷിതവാരമായി ആചരിക്കുകയാണല്ലോ. ڇനിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ڈ (മര്‍ക്കോ 16:15) എന്ന ഈശോയുടെ വചസ്സുകള്‍ ശിരസ്സാവഹിച്ചുകൊണ്ട് കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പില്‍ വേലചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ ഓര്‍ക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരവസരമായിട്ടാണ് പ്രേഷിതവാരത്തെ   സഭ വീക്ഷിക്കുന്നത്.
  ڇസഭ സ്വഭാവത്താലെ പ്രേഷിതയാണ്ڈ(അഏ 2) എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പഠനത്തോട് ചേര്‍ന്നുപോകുന്ന  രീതിയില്‍ സീറോ മലബാര്‍ സഭ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ വിശിഷ്യ, ഭാരതത്തിന്‍റെ വിവിധ കോണുകളില്‍ സുവിശേഷചൈതന്യം നിറയ്ക്കുവാനായി ബദ്ധശ്രദ്ധയാണ്. എന്തെന്നാല്‍ നമ്മുടെ സഭയുടെ പ്രധാന ദൈവവിളിതന്നെ പ്രേഷിതപ്രവര്‍ത്തനമാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മിലുള്ള പ്രേഷിതതീക്ഷ്ണതയുടെ കനലുകള്‍ ഇനിയും നമ്മള്‍ ഊതികത്തിക്കേണ്ടിയിരിക്കുന്നു. അതിന് പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ നമ്മിലും സഭയിലും കൂടുതലായി വര്‍ഷിക്കപ്പെടുവാന്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കണം.
യുവജനമാണ് പ്രേഷിതത്വത്തിന്‍റെ പ്രത്യാശ. അവരുടെ ഭാവനാശക്തിയും സര്‍ഗ്ഗാത്മകതയും പ്രേഷിതപ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തുവാന്‍ സഭ ആഗ്രഹിക്കുന്നു. യുവാവായ ഈശോ എന്ന വ്യക്തിയും അവിടുന്ന് പ്രഘോഷിച്ച സദ്വാര്‍ത്തയും അനേകം യുവജനങ്ങളെ ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. 2018-ല്‍ റോമില്‍വച്ചു നടക്കുന്ന മെത്രാډാരുടെ സിനഡിന്‍റെ ചര്‍ച്ചാവിഷയവും യുവജനങ്ങള്‍ തന്നെയാണ് എന്നത് യുവജനങ്ങളില്‍ സഭ എത്രമാത്രം പ്രത്യാശയും പ്രതീക്ഷയും അര്‍പ്പിക്കുന്നു എന്നതിനുള്ള തെളിവാണ്. ڇയുവജനം: വിശ്വാസവും വിളിയെക്കുറിച്ചുള്ള തിരിച്ചറിയലുംڈ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള സിനഡിന്‍റെ വിജയത്തിനും ഫലദായകത്വത്തിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
 എറണാകുളം അതിരൂപതയില്‍ പുല്ലുവഴി എന്നഗ്രാമത്തില്‍ ജനിച്ച സി. റാണിമരിയ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ഉദാത്തമാതൃകയാണ്. 1992 ഫെബ്രുവരി 25-ന് സാമന്തര്‍സിംഗ് എന്ന വാടകകൊലയാളിയാല്‍ ഇന്‍ഡോറിലെ ഉദയനഗറില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്ററിന്‍റെ വീരോചിതമായ ഉപവിപ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും അനേകരെ ക്രസ്തുവിലേക്ക് ആനയിക്കുവാനും ഇടയാക്കി. ഈശോയോടുള്ള വ്യക്തിപരമായ സ്നേഹമായിരുന്നു അവളുടെ പ്രേഷിതപ്രവര്‍ത്തനത്തനങ്ങളുടെ അന്തസത്തയായി പ്രവര്‍ത്തിച്ചത്. സിസ്റ്ററിന്‍റെ പ്രേഷിതതീക്ഷ്ണതയും  ആത്മത്യാഗവും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ പ്രേഷിതവേലചെയ്യുന്ന സമര്‍പ്പിതര്‍ക്ക് ശക്തിയും കരുത്തും പകരട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
 സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ രജതജൂബിലി വര്‍ഷത്തിലാണല്ലോ നമ്മള്‍. ഈ അവസരത്തില്‍ നമ്മുടെ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ അജപാലനവും സുവിശേഷപ്രഘോഷണവും നടത്തുവാനുള്ള അധികാരം പരിശുദ്ധപിതാവ് നല്‍കിയിരിക്കുന്നുവെന്നത് ഇരട്ടി സന്തോഷത്തിന് കാരണമാണ്. പുതിയതായി ലഭിച്ചിരിക്കുന്ന അജപാലന-സുവിശേഷപ്രഘോഷണാധികാരം ഭാരതം മുഴുവനും സുവിശേഷപ്രഘോഷിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ കൂടുതല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആയതിനാല്‍ സഭയുടെ വളര്‍ച്ചക്കും ഉന്നമനത്തിനുംവേണ്ടി څഒന്നായി മുന്നോട്ട്چ നീങ്ങുവാന്‍ നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. സഭാമക്കള്‍ കൂടുതല്‍ പ്രേഷിതതീക്ഷണയോടെ പ്രവര്‍ത്തിക്കുവാനും കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകുവാനും മിഷന്‍ചൈതന്യത്തില്‍ ജീവിക്കുവാനും നമുക്ക് പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
മിശിഹായില്‍ സ്നേഹപൂര്‍വ്വം,
 
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ്