ഫെബ്രുവരി 23 ഉപവാസപ്രാര്‍ത്ഥനാദിനം

Sunday 12 February 2017

ഫെബ്രുവരി 23 ചങ്ങനാശ്ശേരി അതിരൂപതയില്‍  ഉപവാസ പ്രാര്‍ത്ഥനാദിനം

                 യുദ്ധം കൊണ്ട് തകതര്‍ന്നിരിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ, എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടിയും, പ്രകൃതി ദുരന്തം നാശം വിതച്ച കേരള തീരങ്ങളിലെയും  മഡഗാസ്കറിലെയും ആളുകള്‍ക്കു വേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ ഫെബ്രുവരി മാസം 23-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതയില്‍ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഈ നിയോഗങ്ങള്‍ക്കായി  പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കണമെന്ന ആഗോള കത്തോലിക്കാസഭയുടെ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനമനുസരിച്ചാണ് അതിരൂപതയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. ഫെബ്രുവരി 23 വെള്ളിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും, സ്ഥാപനങ്ങളിലും, സന്യാസ ഭവനങ്ങളിലും, ഉചിതമായ പരിപാടികളോടു കൂടി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്ന് അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അറിയിച്ചു.