ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ - ജാഗ്രതാസമിതി പഠനശിബിരം

Sunday 12 February 2017

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും മതേതരത്വവും അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. മതേതരത്വത്തിന് ഏല്‍ക്കുന്ന ഓരോ ക്ഷതവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും എന്നതില്‍ സംശയമില്ല. ഭാരതത്തിന്‍റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈ വിഷയം അപഗ്രഥനം ചെയ്യപ്പെടുന്നതിന് ഏറെ പ്രസക്തിയുണ്ട്.
    
അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അടുത്ത പഠനശിബിരം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തുരുത്തി മര്‍ത്ത് മറിയം ഫൊറോനാ പള്ളിയില്‍ ക്രിമീകരിച്ചിരിക്കുന്നു. "ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയം പഠനവിധേയമാക്കുന്നു.
    
കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ സംഗമത്തില്‍     ഇടവക ജാഗ്രതാസമിതിയിലെ അംഗങ്ങളെല്ലാവരും പങ്കെടുക്കേണ്ടതാണ്.