പാസ്റ്ററല്‍ കൗണ്‍സില്‍ - പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സുവര്‍ണ്ണ ജൂബിലി സംഗമം

Saturday 22 April 2017

സുവര്‍ണ്ണജൂബിലി സംഗമം
    ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍-പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ സുവര്‍ണ്ണ ജൂബിലി സംഗമം 2017 ഒക്ടോബര്‍ 28-ാം തീയതി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ (മാര്‍ മാത്യു കാവുകാട്ട് നഗര്‍) സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.  പാസ്റ്ററല്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം എപ്രകാരം സീറോമലബാര്‍ സഭയുടെ കൂട്ടായ്മയുടെ ഭാഗമാക്കി മാറ്റാനാകുമെന്ന് ചിന്തിക്കുവാന്‍ പിതാവ് ഏവവരെയും ആഹ്വാനം ചെയ്തു. പാസ്റ്ററല്‍-പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ചവരെ കര്‍ദ്ദിനാള്‍ അഭിനന്ദിച്ചു.  അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. മനുഷ്യന്‍റെ മൗലികതയെ മാനിക്കുകയും പൊതുനന്മയെ ലക്ഷ്യംവച്ച് നീങ്ങുന്നതുമായ ശൈലിയാണ് സഭയുടേതെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. മത സാംസ്കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാരതത്തിന്‍റെ ശൈലികള്‍ സ്വാംശീകരിച്ച് മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും സങ്കുചിതത്വമല്ല, വിശാലതയിലേക്കാണ് സഭ വിരല്‍ചൂണ്ടുന്നതെന്നും പിതാവ് ചൂണ്ടിക്കാട്ടി. ഡോ. റോസമ്മ ഫിലിപ്പ് (പ്രൊഫസര്‍, മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജ്, പത്തനാപുരം) മുഖ്യപ്രഭാഷണം നടത്തി.
    പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിമാരും ഭരണഘടനാശില്‍പ്പികളുമായ റവ. ഡോ. ആന്‍റണി നിരപ്പേല്‍, പ്രഫ. കെ.റ്റി സെബാസ്റ്റ്യന്‍. ഡോ. സ്കറിയ സഖറിയ, പ്രൊഫ. ജയിംസ് സെബാസ്റ്റ്യന്‍, ഡോ. പി. സി അനിയന്‍കുഞ്ഞ്, പ്രൊഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, പ്രൊഫ. ജോയി ജോസഫ്, ഡോ. റൂബിള്‍ രാജ്, പ്രൊഫ. ജോസഫ് സാം, ശ്രീ. തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശ്ശേരി, ഡോ. രാജന്‍ കെ. അമ്പൂരി, അഡ്വ. ജോജി ചിറയില്‍, ശ്രീ. ജോസഫ് മറ്റപ്പറമ്പില്‍ എന്നിവരെ അഭിവന്ദ്യ പെരുന്തോട്ടം പിതാവ് സ്മാരകോപഹാരം നല്‍കിയും അഭിവന്ദ്യ തറയില്‍ പിതാവ് പൊന്നാട അണിയിച്ചും സമ്മേളനത്തില്‍  ആദരിച്ചു. പരേതരായ മാര്‍. മാത്യു വട്ടക്കുഴി, ഫാ. ജേക്കബ് നെല്ലിക്കുന്നത്ത്, ശ്രീ. സി.എം ജോണ്‍ ചെറുകര, ശ്രീ. കെ. ജെ മാത്യു കാവാലം എന്നിവര്‍ക്കുവേണ്ടി ബന്ധുക്കള്‍ സ്മാരകോപഹാരം ഏറ്റുവാങ്ങി. ആദരം ഏറ്റുവാങ്ങിയവരുടെ പ്രതിനിധിയായി അഡ്വ. ജോജി ചിറയില്‍  പ്രസംഗിച്ചു.
    മുന്‍ സെക്രട്ടറി പ്രൊഫ. സെബാസ്റ്റ്യന്‍ വര്‍ഗീസിന്‍റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് അഭി. മാര്‍ തോമസ് തറയില്‍ പിതാവ് സ്വാഗതവും സെക്രട്ടറി ഡോ. ആന്‍റണി മാത്യൂസ് കൃതജ്ഞതയും അര്‍പ്പിച്ചു അതിരൂപത ആന്തം, സീറോ മലബാര്‍സഭ ആന്തം എന്നിവയോടെ ജൂബിലി സംഗമം സമംഗളം പര്യവസാനിച്ചു.
സുവര്‍ണ്ണജൂബിലി സിമ്പോസിയം
    രാവിലെ നടന്ന സുവര്‍ണ്ണ ജൂബിലി സിമ്പോസിയം അതിരൂപത സഹായമെത്രാന്‍ അഭി. മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം അദ്ധ്യക്ഷത വഹിച്ചു. വിശ്വാസികളും സഭാജീവിതവും സുറിയാനി പാരമ്പര്യത്തില്‍ എന്ന വിഷയത്തില്‍ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ബേബി വര്‍ഗീസ്, അജപാലന സമിതികള്‍ സ്വത്വബോധത്തിന്‍റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, അജപാലന രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. പി.സി. അനിയന്‍ കുഞ്ഞ്, പ്രഫ. ലീന ജോസ് ടി, സിസ്റ്റര്‍ സുനിത വാഴയില്‍ എം.എല്‍.എഫ്. എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ദീപിക അസോഷ്യേറ്റ് എഡിറ്റര്‍ ശ്രീ. സെര്‍ജി ആന്‍റണി, റവ. ഡോ ജോസ് കൊച്ചുപറമ്പില്‍, ഡോ. സിസ്റ്റര്‍ സുമ റോസ് സി.എം.സി, പ്രഫ. ജയിംസ് സെബാസ്റ്റ്യന്‍, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഡോ. ജോളി സഖറിയ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. എസ്. ബി കോളജ് ഗായകസംഘത്തിന്‍റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സിമ്പോസിയത്തില്‍ സെക്രട്ടറി ഡോ. ആന്‍റണി മാത്യൂസ് സ്വാഗതവും അസി. സെക്രട്ടറി ശ്രീ. ജോസ് മാത്യു നന്ദിയും ആശംസിച്ചു. അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍, ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ടോം പുത്തന്‍കളം, പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വര്‍ഗീസ് ആന്‍റണി, ജോബി പ്രാക്കുഴി, ലാല്‍സി ജോസഫ്, ഷാജി പോള്‍, ടോം ജോസഫ്, ഡോ. ജോച്ചന്‍ ജോസഫ്, എബിന്‍ അലക്സാണ്ടര്‍, വി.ജെ ലാലി, ജോണിക്കുട്ടി സ്കറിയ, അഡ്വ. ജോര്‍ജ് വര്‍ഗീസ്, പ്രിന്‍സ് അറയ്ക്കല്‍, സൗമി ജോസഫ്, അഡ്വ.  ഡെന്നീസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
    സുവര്‍ണ്ണജൂബിലി പരിപാടികളില്‍ 14-ാം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സിലുകളിലെ അംഗങ്ങള്‍, 16 ഫൊറോന കൗണ്‍സിലുകളിലെ അംഗങ്ങള്‍, ഇടവക-സംഘടനാ പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട മറ്റു വ്യക്തികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫൊറോന കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം
    പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ ഫൊറോന കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം ഒക്ടോബര്‍ 7-ാം തീയതി സന്ദേശനിലയം മീഡീയാസെന്‍ററില്‍ നടന്നു. ആര്‍ച്ച് ബിഷപ്പ് അഭി. മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരിയച്ചനോട് ചേര്‍ന്ന് ഫൊറോനയിലെ അജപാലന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായ ശുശ്രൂഷ നല്‍കാന്‍ സെക്രട്ടറിമാര്‍ക്ക് കഴിയണമെന്ന് പിതാവ് പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 
    څപിതാവിനോടൊത്ത്چ  ഏകദിന പരിപാടി ഫൊറോനതലത്തില്‍ നടത്തുന്നതിനും  അഭി. പിതാവിന്‍റെ ആഹ്വാനമനുസരിച്ച് പഞ്ചവത്സര അജപാലന പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
    പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്‍റണി മാത്യൂസ്, ഫൊറോന സെക്രട്ടറിമാരുടെ കണ്‍വീനര്‍ എബിന്‍ അലക്സാണ്ടര്‍, ഡോ. ജോച്ചന്‍ ജോസഫ്, ഷാജി ഉപ്പൂട്ടില്‍, അഡ്വ. ആന്‍റണി വര്‍ഗീസ്, ഇമ്മാനുവല്‍ മൈക്കിള്‍, അഡ്വ. ഡെന്നീസ് ജോസഫ്, ബോബി തോമസ്, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.