കുട്ടനാട്: ക്യതജ്ഞതാ സമര്‍പ്പണവും വികസന ശില്പശാലയും ഒക്‌ടോബര്‍ 19ന്

Tuesday 09 October 2018

കുട്ടനാട്: ക്യതജ്ഞതാ സമര്‍പ്പണവും 
വികസന ശില്പശാലയും ഒക്‌ടോബര്‍ 19ന്

ഇക്കഴിഞ്ഞ ജൂലൈ ആഗസ്റ്റ് മാസങ്ങളിലുണ്ടായ മഹാപ്രളയദുരന്തത്തില്‍ നിന്നും കരകയറുന്ന കുട്ടനാടന്‍ ജനതയ്‌ക്കൊപ്പം ക്യതജ്ഞതാ സമര്‍പ്പണവും കുട്ടനാടിന്റെ ഭാവി വികസനത്തിനുള്ള കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനായി വികസന ശില്പശാലയും ചങ്ങനാശ്ശേരി അതിരൂപത ക്രമീകരിച്ചിരിക്കുന്നു.

ഇക്കാലഘട്ടത്തില്‍ ലഭിച്ച ദൈവക്യപയ്ക്ക് നന്ദി പറയുന്നതിനും രക്ഷാ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിക്കുന്നതിനും കുട്ടനാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമായി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ ആഹ്വാനം അനുസരിച്ച് ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണിവരെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അഭി. പിതാക്കന്മാരും അതിരൂപതയിലെ മുഴുവന്‍ വൈദീകരും പങ്കെടുക്കുന്ന സമൂഹബലിയില്‍ പ്രക്യതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥനയും നടത്തും. തുടര്‍ന്ന് പ്രളയാനന്തര കുട്ടനാട് വികസന കാഴ്ചപാടുകള്‍ എന്ന വിഷയത്തില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ശില്പശാലയും ക്രമീകരിച്ചിരിക്കുന്നു.

ഉച്ചകഴിഞ്ഞുള്ള പൊതു സമ്മേളനത്തില്‍ അഭി. പിതാക്കന്മാരും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. കുട്ടനാടിനു വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശപ്രഖ്യാപനം, മല്‍സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായ നിധി സമര്‍പ്പണം, കുട്ടനാടിന്റെ നവസ്യഷ്ടിക്ക് അതിരൂപതയുടെ ശുപാര്‍ശകള്‍ കൈമാറല്‍, സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.

പരിപാടികളുടെ നടത്തിപ്പിനായി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം ജനറല്‍ കണ്‍വീനറായും, വകുപ്പ് മേധാവികളും സംഘടനാ പ്രതിനിധികളും, ചെയര്‍മാന്‍മാരും, കണ്‍വീനറന്‍മാരുമായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

അതിരൂപതയിലെ മുഴുവന്‍ വൈദീകരും, സന്യാസസഭയിലെ സുപീരിയര്‍ ജനറല്‍മാരും, പ്രൊവിന്‍ഷ്യല്‍മാരും, അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് അംഗങ്ങളും, കൈക്കാരന്‍മാരുടെ പ്രതിനിധികളും ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചവരുടെയും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെ പ്രതിനിധികളും, സംഘടനാ ഭാരവാഹികളും, പാസ്റ്ററല്‍ കൗണ്‍സില്‍ ഫൊറോനാ കൗണ്‍സില്‍ അംഗങ്ങളും, മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് ഈ പരിപാടികളില്‍ പങ്കെടുക്കുന്നത്.

" />