അതിരൂപതാദിനം 2019

Friday 08 March 2019

ചങ്ങനാശേരി അതിരൂപതാ
132-ാമത് അതിരൂപതാദിനാചരണം
2019 മെയ് 20 തിങ്കളാഴ്ച, 10:30 a.m. to 3:30 p.m.
അമ്പൂരി ഫൊറോനായുടെ നേതൃത്വത്തില്‍
ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് OCD നഗറില്‍
(കുറ്റിച്ചല്‍ ലൂര്‍ദ്ദ്മാതാ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ വച്ച്)
പ്രിയ ബഹു. വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,
    ഈ വര്‍ഷത്ത അതിരൂപതാ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ അമ്പൂരി ഫൊറോനയുടെ നേതൃത്വത്തില്‍ ഭംഗിയായി ആരംഭിച്ചിരിക്കുന്നു. അമ്പൂരി മേഖലയിലെ ആദ്യ മിഷനറിയായ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് OCD യുടെ പേരിലാണ് സമ്മേളനനഗര്‍. മെയ് 19 ഞായറാഴ്ചത്തെ ദീപശിഖാ പ്രയാണം അമ്പൂരി കുടിയേറ്റ മേഖലയിലെ ആദ്യത്തെ ദൈവാലയമായ മായം ഇടവകയിലുള്ള ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് അമ്പൂരി ഫൊറോന പള്ളിയില്‍ സമാപിക്കുന്നു. തലേദിവസത്തെ അതിരൂപതാദിനാഘോഷപരിപാടികള്‍ (മെയ് 19) അമ്പൂരി സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് നടത്തപ്പെടും. മെയ് 20 തിങ്കളാഴ്ച നടക്കുന്ന അതിരൂപതാ ദിനാചരണ പരിപാടികള്‍ അതിരൂപത പുതുതായി ഏറ്റെടുത്ത കുറ്റിച്ചല്‍ ലൂര്‍ദ്ദ് മാതാ എഞ്ചിനീയറിംഗ് കോളേജില്‍ വച്ചായിരിക്കും. രാവിലെ 10:30 ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3:30 ന് സമാപിക്കത്തക്ക രീതിയിലാണ് ഈ വര്‍ഷത്തെ അതിരൂപതാ ദിനാചരണം ക്രമീകരിച്ചിരിക്കുന്നത്.
    അമ്പൂരി ഫൊറോന ആദ്യമായി നേതൃത്വം നല്‍കി നടത്തുന്ന ഈ വര്‍ഷത്തെ അതിരൂപതാ ദിനാചരണത്തില്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും കുരിശുപള്ളികളില്‍ നിന്നും സജീവമായ പങ്കാളിത്തമുണ്ടാകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എല്ലാ വൈദികര്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പന്ത്രണ്ട് പ്രതിനിധികള്‍ക്കും സമ്മേളന നഗറില്‍ രാവിലെ 10:30 ന് എത്തിച്ചേരത്തക്കരീതിയില്‍ ഇടവകകളിലെ വിശുദ്ധ കുര്‍ബാനയുടെ ക്രമീകരണങ്ങളും വാഹന ക്രമീകരണങ്ങളും ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ നേരത്തെ നടത്തേണ്ടതാണ്. അതിരൂപതാ ദിനാചരണം തീരുന്നതുവരെ (3:30 p.m.) എല്ലാവരുടേയും സാന്നിദ്ധ്യം ഉാകണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.
1.    ഇടവകകള്‍-കുരിശുപള്ളികളില്‍ നിന്ന് അതിരൂപതാ ദിനാചരണത്തില്‍ പങ്കെടുക്കേണ്ടവര്‍
    ബഹു. വൈദികര്‍, സമര്‍പ്പിതരുടെ പ്രതിനിധി, ഇടവകയില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഫൊറോനാ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി, സണ്‍ഡേസ്‌കൂള്‍
ഹെഡ്മാസ്റ്റര്‍ എന്നിവരും കത്തോലിക്ക കോണ്‍ഗ്രസ്, മിഷന്‍ലീഗ്, യുവദീപ്തി, മാതൃവേദി, പിതൃവേദി, CHASS, DCMS, KLM, DFC കുടുംബകൂട്ടായ്മ, തുടങ്ങിയ സംഘടനകളുടെ പ്രതിനിധി, കണക്കന്‍, ദൈവാലയശുശ്രൂഷി എന്നിവരില്‍നിന്നും 12 അംഗങ്ങളാണ് ഓരോ ഇടവകയില്‍നിന്നും കുരിശുപള്ളികളില്‍ നിന്നും അതിരൂപതാദിനത്തില്‍ പങ്കെടുക്കേണ്ടത്. ഇടവകയില്‍
നിന്നും സംബന്ധിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ അതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള ഫോമില്‍ രേഖപ്പെടുത്തി മെയ് 20 ന് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഏല്പിക്കേണ്ടതാണ്. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫോറം തപാലില്‍ ലഭ്യമാക്കുന്നതാണ്.
2.    ഇടവകതല അതിരൂപതാ ദിനാഘോഷം (മെയ് 12 ഞായര്‍)
    അതിരൂപതാദിനത്തിന് ഒരുക്കമായി അതിരൂപതയിലെ എല്ലാ ഇടവകകളിലും കുരിശുപള്ളികളിലും 2019 മെയ് 12 ഞായറാഴ്ച ഇടവകതല അതിരൂപതാ ദിനാഘോഷം നടത്തേണ്ടതാണ്. വിശുദ്ധ കുര്‍ബാന അതിരൂപതയുടെ പൊതുനിയോഗത്തില്‍ അര്‍പ്പിക്കുകയും അതിരൂപതാ ആന്തം ആലപിക്കുകയും വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പേപ്പല്‍ പതാക ഉയര്‍ത്തുകയും ചെയ്യുക. ഓരോ ഇടവകയും അതിരൂപതാ ദിനാഘോഷം ഇടവകയിലെ മുഴുവന്‍ ദൈവജനത്തിനും അതിരൂപത ഒരു കുടുംബം എന്ന കൂട്ടായ്മയുടെ അനുഭവം വളരത്തക്കവിധം ഭംഗിയായി ക്രമീകരിക്കുമല്ലോ.
3.    അതിരൂപതാദിനത്തില്‍ ആദരിക്കുന്നതിന് അംഗീകാരം നേടിയവര്‍    സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെ അതിരൂപതാ ദിനത്തില്‍ ആദരിക്കുന്നു. ടി വ്യക്തികളുടെ ബയോഡേറ്റാ കൃത്യമായ അനുബന്ധരേഖകളോടൊപ്പം ബഹു. വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടുകൂടി 2019 ഏപ്രില്‍ 23 മുമ്പായി അതിരൂപതാ കുടുംബക്കൂട്ടായ്മ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.
4.    തെക്കന്‍ മേഖലയിലെ മികച്ച കുടിയേറ്റ സംരംഭകര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം
    തെക്കന്‍ മേഖലയിലെ ഇടവകകളില്‍ നിന്നുള്ള മികച്ച സംരംഭകരുടെ (കൃഷി, തേനീച്ചവളര്‍ത്തല്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍) വിശദവിവരങ്ങള്‍ ഫോട്ടോയോടുകൂടി വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടെ മെയ് 1 ന് മുമ്പ് അതിരൂപതാ ചാസിന്റെയോ കുടുംബകൂട്ടായ്മയുടെയോ ഓഫീസില്‍ ഏല്പിക്കേണ്ടതാണ്.
5.    പാരീഷ് ബുള്ളറ്റിന്‍, പാരീഷ് ഡയറക്ടറി
    മികച്ച പാരീഷ് ബുള്ളറ്ററിന്‍, പാരീഷ് ഡയറക്ടറി എന്നിവ തിരഞ്ഞെടുക്കുന്നതിനായി ഓരോന്നിന്റെയും ഒരു കോപ്പി വീതം 2019 മെയ് 2-നു മുമ്പായി കുടുംബകൂട്ടായ്മ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. (2018 മെയ് 1 നും 2019 ഏപ്രില്‍ 30 നും ഇടയില്‍ പ്രസിദ്ധീകരിച്ചത്.)

                     മാര്‍ തോമസ് തറയില്‍
                     (സഹായ മെത്രാന്‍)