ന്യൂനപവിഷയളെക്കുറിച്ച് ബോധവത്‌കരണം

Friday 06 September 2019

ചങ്ങനാശേരി അതിരൂപതയില്‍ സമുദായ അവബോധത്തിനും അവകാശ സംരക്ഷണത്തിനുമായി ഇഅഞജ എന്ന പേരില്‍ പുതിയ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചിരിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. നമ്മുടെ വിശ്വാസ സമൂഹത്തെ ക്രൈസ്തവ പിന്നോക്ക അവസ്ഥയെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുക എന്നതാണ് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം. ഇതിന് ബഹു. അച്ചന്മാരുടെ സഹകരണം ഉണ്ടാകണം. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1. ഫൊറോന, ഇടവക, കൂട്ടായ്മ തലങ്ങളില്‍ ഈ വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ക്രമീകരിക്കണം. ക്ലാസുകള്‍ ക്രമീകരിക്കുന്നതിന് ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ള ബഹു. ജയിംസ് കൊക്കാവയലില്‍ അച്ചന്റെ സഹകരണം തേടാവുന്നതാണ് (ഫോൺ. 6238214912). നമ്മള്‍ സമുദായസംരക്ഷണ ദിനമായി ആചരിക്കുന്ന നവംബര്‍ 24 ഞായറാഴ്ചയ്ക്കു മുമ്പായി കഴിവതും ബോധവല്‍ക്കരണ ക്ലാസുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

2. നവംബര്‍ 24 ഞായറാഴ്ച, ക്രൈസ്തവര്‍ നേരിടുന്ന അനീതിക്കും അവകാശ നിഷേധങ്ങള്‍ക്കും എതിരെ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കുന്നതിനായി ഒപ്പുശേഖരണം നടത്തേïതാണ്. ഇതിന്റെ പ്രിന്റ് ചെയ്ത ഫോമുകള്‍ പ്രസ്ബിറ്റേറിയം മീറ്റിംഗിന്റെ അവസരത്തില്‍ വിതരണം ചെയ്യുന്നതാണ്. ഈ ഫോമിന്റെ ജഉഎ ഫയല്‍ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നല്‍കുന്നത് പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതുമാണ്.

3. ബോധവല്‍ക്കരണം ഫലപ്രദമാക്കുന്നതിനായി നമ്മള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനഗ്രന്ഥം കൂട്ടായ്മ ലീഡേഴ്‌സിനും നേതൃത്വനിരകളില്‍ ഉള്ളവര്‍ക്കും നല്‍കേïതാണ്.

4. സര്‍ക്കാര്‍ പദ്ധതികള്‍ നമ്മുടെ ജനത്തിന് എത്തിക്കുന്നതിനായി ഇടവകകളിലും സ്ഥാപനങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ രൂപീകരിക്കേïതിന്റെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.

ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ട്

സസ്‌നേഹം,

ബിഷപ്പ് തോമസ് തറയില്‍
സഹായമെത്രാന്‍, ചങ്ങനാശേരി അതിരൂപത