ക്രൈസ്‌തവ പിന്നാക്കാവസ്ഥ പഠി ക്കാൻ കമ്മീഷനെ വയ്ക്കണം: മാർ പെരുന്തോട്ടം

Tuesday 26 November 2019

 

 

സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ മ​ത​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സാ​മൂ​ഹി​ക- സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ സ​മു​ദാ​യ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ അ​തി​രൂ​പ​ത ത​ല ഉ​ദ്ഘാ​ട​നം പു​ന്ന​ത്തു​റ സെ​ന്‍റ്തോ​മ​സ് ഇ​ട​വ​ക​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​വേ​ച​ന ര​ഹി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​തി​നു സ​ർ​ക്കാ​ർ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ടോം പു​ത്ത​ൻ​ക​ളം, ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ, ഫാ. ​സ​ഖ​റി​യാ​സ് കു​ന്ന​ക്കാ​ട്ടു​ത​റ, ഫാ. ​അ​ജോ കാ​വാ​ലം, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ജോ​ണ്‍, ജോ​യി പ​റ​പ്പു​റം, ബി​ജോ ത​ളി​ശേ​രി, ബ​ന്നു കു​ന്ന​ത്തേ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

അ​തി​രൂ​പ​ത​യി​ലെ ആ​ല​പ്പു​ഴ, പു​ളി​ങ്കു​ന്ന്, ച​ന്പ​ക്കു​ളം, എ​ട​ത്വ, തൃ​ക്കൊ​ടി​ത്താ​നം, ച​ങ്ങ​നാ​ശേ​രി, തു​രു​ത്തി, കോ​ട്ട​യം, കു​ട​മാ​ളൂ​ർ, അ​തി​ര​ന്പു​ഴ, നെ​ടും​കു​ന്നം, മ​ണി​മ​ല, കു​റ​ന്പ​നാ​ടം, കൊ​ല്ലം, അ​ന്പൂ​രി, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ‌സ​മു​ദാ​യ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും ‌ഭീ​മ​ഹ​ർ​ജി ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി.

 

ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് ക​ല്ല​റ​യ്ക്ക​ൽ ഹാ​ളി​ൽ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ സം​ര​ക്ഷ​ണ സം​ഗ​മം ന​ട​ക്കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം​ചെ​യ്യും. മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.