നിയമസഭാ മാര്‍ച്ചും ധര്‍ണയും

Friday 07 February 2020

 

കേരളത്തിലെയും ഭാരതത്തിലെയും കര്‍ഷകരും കാര്‍ഷികേമഖലയും ഇന്നു വലിയ പ്രശ്നങ്ങള്‍ നേരിടുകയാണ്. കേരളത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും കര്‍ഷരുടെ സംഘടിത മുന്നേറ്റം ഉയര്‍ന്നുവരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ആഗോളീകരണവും വിവിധ ഗവണ്‍മെന്റുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളും പ്രകൃതിദുരന്തങ്ങളും കര്‍ഷകന്റെ ജീവിതത്തിലും കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധി തീര്‍ത്തിരിക്കുന്നു. അധ്വാനവര്‍ഗത്തിന്റെ നിലവിളി ഇനിയും അധികാരികളുടെ കണ്ണുതുറപ്പിച്ചിട്ടില്ല. മഴയിലും വെയിലിലും കഠിനാദ്ധ്വാനം ചെയ്ത് മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന്റെ അവ കാശസംരക്ഷണം ഇന്ന് കേരള ജനതയുടെ പൊതു ആവശ്യമായി തീര്‍ന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ 2019 ഡിസംബര്‍ 16-ാം തീയതി ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരും കാര്‍ഷികരംഗവും അനുഭവിക്കുന്ന പരാധീനതകള്‍ക്കും നേരിടുന്ന രൂക്ഷമായ പ്രതിസന്ധികള്‍ക്കും പരിഹാരം തേടി ആലപ്പുഴയില്‍ നടന്ന പ്രതിഷേധസമ്മേളനവും കളക്ടറേറ്റ് മാര്‍ച്ചും ബഹുമാനപ്പെട്ട കേരളസര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനായി ഉന്നയിച്ച കാര്യങ്ങള്‍ക്ക് നാളിതുവരെ വ്യക്തമായ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍, ഈ കാര്യങ്ങളില്‍ വീണ്ടും സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് 2020 ഫെബ്രുവരി 10-ാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് അതിരൂപതയുടെ നേതൃത്വത്തില്‍ തെക്കന്‍മേഖലയിലെ വിശ്വാസസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ റബര്‍ കര്‍ഷകരും കുട്ടനാട്ടിലെ നെല്‍കര്‍ഷകരും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പ്രത്യേകിച്ച് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച് വിറ്റ നെല്ലിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വില ലഭിക്കാതിരിക്കുന്നതും റബറിന് ന്യായവില ലഭിക്കാത്തതും അടിയന്തിരമായി പരിഹരിക്കേണ്ട വിവിധ പ്രശ്നങ്ങളാണ്. ഈ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള കര്‍ഷകസംഗമത്തിലും നിയമസഭാ  മാര്‍ച്ചിലും ധര്‍ണയിലും നമ്മുടെ ഓരോ ഇടവകയില്‍ നിന്നുമുള്ള പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാന്‍ ബഹുമാനപ്പെട്ട വികാരിമാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. 

 

നമ്മുെട കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഗവണ്‍െമന്റുകളുടെയും ബന്ധപ്പെട്ട കേന്ദ്രങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിന് അതിരൂപത ബദ്ധശ്രദ്ധയാണ്. കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവരുടേതു മാ്രതമല്ല; കേരളത്തിന്റെ വികസന, സാമ്പത്തിക പ്രതിസന്ധി കൂടിയാണെന്നത് നാം മറന്നുകൂടാ. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും, ഗുണകരമല്ലാത്ത ഇറക്കുമതി നയങ്ങളും, കൃഷിനാശവും, പ്രകൃതിദുരന്തങ്ങളും, വന്യമൃഗങ്ങളുടെ ആക്രമണവും കര്‍ഷകരുടെ ജീവിതം ദുരന്തപൂര്‍ണമാക്കിയിരിക്കുന്നു. ക്രേന്ദ-സംസ്ഥാന ഗവണ്‍െമന്റുകള്‍ കാലാകാലങ്ങല്‍ സ്വീകരിച്ച നയങ്ങളും അന്താരാഷ്്രടവാണിജ്യകരാറുകളും കര്‍ഷകരെ കാണാെതയുള്ളതായിരുന്നു എന്നത് നാമിപ്പോള്‍ തിരിച്ചറിയുന്നു (ഉദാ.ആസിയാന്‍, മറ്റു ഉഭയകക്ഷി കരാറുകള്‍).

 

കേരളത്തിന്റെ പ്രധാന കാര്‍ഷികോല്‍പ്പന്നമായ റബ്ബറിന്റെ വിലസ്ഥിരത ഉറപ്പാക്കുവാനും കുടിയേറ്റ കര്‍ഷകരുടെ അതിജീവനത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുവാനും സാധിക്കണം. അതിനായി രാഷ്ട്രിയ, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി ജനത ഒരുമിച്ചു േപാരാേടണ്ടിയിരിക്കുന്നു. അതിനുള്ള ശക്തമായ ഒരു നീക്കത്തിന്റെ ഭാഗമായാണ് ഫെബ്രുവരി 10-ാം തീയതി നാം നടത്തുന്ന കര്‍ഷകസംഗമെത്ത കാേണണ്ടത്. ഈ പശ്ചാത്തലത്തില്‍ 10-ാം തീയതി തിങ്കളാഴ്ച തിരുവനന്തപുരത്ത് ഈ സംരംഭത്തെ വിജയിപ്പിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ ഓരോ ഇടവകയില്‍നിന്നും പരമാവധി ആളുകളെ ഇതിനായി തയ്യാറാക്കുകയും 9-ാം തീയതി ഞായറാഴ്ച വിളംബരദിനമായി ആചരിച്ച് എല്ലാവരും ചേര്‍ന്ന് കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

 

  

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം