അതിരൂപതയിൽ നാം ഒരു കുടുംബം എന്ന ആദർശ വാക്യത്തിൽ ഊന്നി ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് - കുടുംബ കൂട്ടായ്മ നേതൃത്വം കൊടുക്കുന്ന വചന തിരുമണിക്കൂർ ഇന്നു വൈകുന്നേരം 7 മുതൽ 8 വരെ നടക്കും. അതിരൂപതയിലെ എല്ലാ ഇടവകകളുടെയും പങ്കാളിത്തത്തോടെ 365 പേർ ചേർന്ന് ഒരു മണിക്കൂർ കൊണ്ട് ബൈബിൾ പൂർണ്ണമായും വായിച്ചുതീർക്കും. കോവിഡ് - 19 എന്ന മഹാമാരിയിൽ നിന്നും വചനശക്തിയാൽ മോചനം എന്നതാണ് നിയോഗം. അഭിവന്ദ്യ പിതാക്കന്മാർ, ഫൊറോന വികാരിയച്ചന്മാർ, ഡയറക്ടറച്ചന്മാർ, ആനിമേറ്റർ സിസ് റ്റേഴ്സ്, കുടുംബകൂട്ടായ്മ ലീഡേഴ്സ് എന്നിവർ പങ്കെടുക്കും. ഈ ഒരു മണിക്കൂർ സമയം ദൈവവചന വായനയിലും പ്രാർത്ഥനയിലും ചെലവഴിക്കാൻ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ കുടുംബാംഗങ്ങളും ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ദൈവവചന വായനയുടെ ദ്യശ്യങ്ങൾ MAAC TV യിലൂടെ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്.
അതിരൂപതയിൽ നാം ഒരു കുടുംബം എന്ന ആദർശ വാക്യത്തിൽ ഊന്നി ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് - കുടുംബ കൂട്ടായ്മ നേതൃത്വം കൊടുക്കുന്ന വചന തിരുമണിക്കൂർ ഇന്നു വൈകുന്നേരം 7 മുതൽ 8 വരെ നടക്കും. അതിരൂപതയിലെ എല്ലാ ഇടവകകളുടെയും പങ്കാളിത്തത്തോടെ 365 പേർ ചേർന്ന് ഒരു മണിക്കൂർ കൊണ്ട് ബൈബിൾ പൂർണ്ണമായും വായിച്ചുതീർക്കും. കോവിഡ് - 19 എന്ന മഹാമാരിയിൽ നിന്നും വചനശക്തിയാൽ മോചനം എന്നതാണ് നിയോഗം. അഭിവന്ദ്യ പിതാക്കന്മാർ, ഫൊറോന വികാരിയച്ചന്മാർ, ഡയറക്ടറച്ചന്മാർ, ആനിമേറ്റർ സിസ് റ്റേഴ്സ്, കുടുംബകൂട്ടായ്മ ലീഡേഴ്സ് എന്നിവർ പങ്കെടുക്കും. ഈ ഒരു മണിക്കൂർ സമയം ദൈവവചന വായനയിലും പ്രാർത്ഥനയിലും ചെലവഴിക്കാൻ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ കുടുംബാംഗങ്ങളും ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ദൈവവചന വായനയുടെ ദ്യശ്യങ്ങൾ MAAC TV യിലൂടെ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്. " />