. -


Offical Announcemet !!!

ഫാ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ !

ചങ്ങനാശേരി അതിരൂപതായുടെ പുതിയ സഹായമെത്രാനായി ബഹുമാനപ്പെട്ട തറയില്‍ തോമസച്ചന് ഉയര്ത്തപ്പെട്ടു. ഇതെ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകുന്നേരം കാക്കനാട്ടുള്ള സീറോ മലബാര്‍ ആസ്ഥാനത്തും വത്തിക്കാനിലും നടന്നു.

ചങ്ങനാശേരി അതിരൂപത സെന്റ് മേരിസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവകയിൽ തറയിൽ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകനായി 1972 ഫെബ്രുവരി 2 ന് ജനിച്ച തറയിലച്ചന് കുറിച്ചി, വടവാതൂർ സെമിനാരികളിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി 2000 ജനുവരി 1 നു അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തായുടെ കൈവെപ്പുവഴിയാണ് പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. തുടര്ന്ന് അതിരമ്പുഴ ഫൊറോനാ പള്ളിയിൽ അസി. വികാരിയായി വൈദിക ജീവിതം ആരംഭിച്ചു. നെടുങ്കുന്നം, എടത്വാ ഫോറോനായിലെ കോയിൽമുക്ക് തുടങ്ങിയ പള്ളികളിൽ അസി. വികാരിയായും നെടുങ്കുന്നം ഫോറോനയുടെ കീഴിലുള്ള താഴത്തുവടകര ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ അദ്ദേഹം 2011 മുതൽ പുന്നപ്ര ദനഹാലയയുടെ ഡയറക്ടർ ആയും 2012 മുതൽ ആർക്കിഎപ്പാർക്കിക്കൽ കൺസൾട്ടന്റായും സേവനമനുഷ്ഠിക്കുകയായിരുന്നു.

ബഹുമാനപ്പെട്ട തറയില് തോമസച്ചന് അതിരുപതാ കുടുംബത്തിന്റെ പാര്തഥനാശംസകള്.



Copyright Archdiocese of Changanacherry l All Rights Reserved