THE METROPOLITAN TRIBUNAL

Judicial Vicar
SL.NO FULL NAME
1 Office
80782 75421
2 Very Rev. Dr Mathew Changankary
Judges
SL.NO FULL NAME
1 Rev. Dr Joseph Thoompunkal
2 Rev. Dr Tom Puthenkalam
3 Rev. Dr George Puthumanamoozhiyil
4 Rev. Sr Ancy Poovathanikunnel SABS
5 Rev. Sr Maria Tresa FCC
Promoter of Justice
SL.NO FULL NAME
1 Rev. Fr Jacob Parackal
Defenders of Bond
SL.NO FULL NAME
1 Rev. Dr Philip Nelpuraparambil
2 Rev. Fr Jacob Parackal
Auditors and Assessors
SL.NO FULL NAME
1 Rev. Fr Gregory Naduviledom
2 Rev. Dr Sibychen Puthiyidom OFM Cap.
Notaries
SL.NO FULL NAME
1 Rev. Fr Joseph Kalathil
2 Rev. Fr Varkey Manavath
3 Rev. Sr. Bincy Mangalassery SH
Censors of Books
SL.NO FULL NAME
1 Very Rev. Dr Thomas Padiyath
2 Very Rev. Dr Scaria Kanniyakonil
3 Rev. Dr Joseph Nalpathilchira
4 Rev. Dr Dominic Muriyankavunkal
Stable Advocates
SL.NO FULL NAME
1 Very Rev. Dr Isaac Alancherry
Administrative Tribunal
SL.NO FULL NAME
1 Rev. Dr Joseph Thoompunkal (President)
2 Rev. Dr Tom Puthenkalam
3 Rev Fr Abraham Vettuvayalil
4 Rev. Fr Abraham Changankary
5 Rev. Fr Adv. Joseph Kochuchirayil
6 Rev. Fr Joseph Mulavana
7 Adv. Joji Chirayil
8 Prof. Dr PC Aniyankunju
അതിരൂപതാ ട്രൈബ്യൂണലിലെ നിബന്ധനകള്‍

വിവാഹത്തിന്‍റെ അവാസ്തവികത പ്രഖ്യാപിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട    കാര്യങ്ങള്‍
 

അധികാരമുള്ള കോടതി 

1. വിവാഹം നടത്തപ്പെട്ട സ്ഥലത്തെ കോടതി.

2. കക്ഷികളില്‍ ആരുടെയെങ്കിലും വാസസ്ഥലത്തെ കോടതി.

3. ഏറ്റവും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പറ്റിയസ്ഥലത്തെ കോടതി.


വിവാഹത്തിന്‍റെ സാധുതയെ ചോദ്യം ചെയ്യാവുന്നവര്‍

4. ദമ്പതികള്‍.

5. വിവാഹബന്ധസംരക്ഷകന്‍ (Defender of Bond).

6. നീതിസംരക്ഷകന്‍ (Promoter of Justice).


പരാതി നല്‍കേണ്ട വിധം

7. അപേക്ഷ നല്‍കാനുള്ള അപേക്ഷാപത്രം അതിരൂപതാ കോടതിയില്‍ നിന്നു മാത്രമായിരിക്കും നല്‍കുന്നത്. പരാതി ഉന്നയിക്കുന്നവര്‍ക്കു മാത്രമേ പരാതി എഴുതുവാന്‍ സാധിക്കുകയുള്ളൂ. പരാതിക്കാര്‍ മുന്‍കൂട്ടി Appointment എടുത്തതിനുശേഷം മാത്രമേ, അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. അപേക്ഷ തയ്യാറാക്കുവാന്‍ അതിരൂപതാ കോടതിയില്‍ നിന്നു തന്നെ അപേക്ഷ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടുന്നതാണ്.

8. അപേക്ഷയോടൊപ്പം ആയതിന്‍റെ ശരിയായ പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്.

9. തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍റെ ഇടവക വികാരിയുടെ സാക്ഷ്യത്തോടുകൂടി മാത്രമേ സമര്‍പ്പിക്കുവാന്‍ പാടുള്ളൂ. ഇടവക വികാരി അപേക്ഷ കണ്ടു എന്ന്രേഖപ്പെടുത്തിയാല്‍മതിയാകും. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ അഭിപ്രായം രേഖപ്പെടുത്തേണ്ടതില്ല.

10. അപേക്ഷയോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റ്, സിവില്‍ വിവാഹ മോചനത്തിന്‍റെ വിധി (ലഭിച്ചെങ്കില്‍) എന്നിവ കൂടെ നല്‍കണം. സിവില്‍ വിവാഹമോചന ഹര്‍ജികൊടുക്കുന്നതും സഭാകോടതിയിലെ അപേക്ഷയും രണ്ടും രണ്ടാണ്.

11. കേസിന്‍റെ പഠനം ആരംഭിക്കുന്ന വിവരം ഇരുകക്ഷികളെയും കോടതിയില്‍ നിന്നും അറിയിക്കുന്നതും ഇരുകക്ഷികളെയും അവര്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നും ആവശ്യമുള്ളിടത്തോളം സാക്ഷികളെയും ഓരോരുത്തരായി കേള്‍ക്കുന്നതുമാണ്.

12. കോടതിയില്‍ നിന്നും ആവശ്യപ്പെടുന്ന ദിവസം തന്നെ കക്ഷികളും സാക്ഷികളും ഹാജരാകേണ്ടതും അതിന് എന്തെങ്കിലും അസൗകര്യമുള്ളപക്ഷം മുന്‍കൂട്ടി അക്കാര്യം കോടതിയില്‍ അറിയിക്കേണ്ടതുമാണ്.

13. മുന്‍കൂട്ടി കാരണം ബോധിപ്പിക്കാതെ അപേക്ഷക/അപേക്ഷകന്‍ ഹാജരാകാതിരുന്നാല്‍ കേസിന്‍റെ നടപടി ഉപേക്ഷിക്കുന്നതാണ്.


അപ്പീല്‍

14. അതിരൂപതാ കോടതി തീര്‍പ്പാക്കുന്ന ഒരു കേസില്‍ ആക്ഷേപമുള്ളവര്‍ക്ക്മേല്‍കോടതിയില്‍ (മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍, കാക്കനാട്) അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.


പുനര്‍വിവാഹ ആശീര്‍വാദം

15. സഭാകോടതിയില്‍ നിന്നും അനുകൂലമായവിധി ലഭിച്ചാലും സിവില്‍ കോടതിയില്‍നിന്നുള്ള വിവാഹമോചനം കൂടി ലഭിക്കാതെ വീണ്ടും വിവാഹം ആശീര്‍വ്വദിക്കാന്‍ പാടുള്ളതല്ല. അതുപോലെ തന്നെ, സിവില്‍ കോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ചാലും സഭാകോടതിയില്‍ നിന്ന് അനുകൂലമായ വിധിയില്ലാതെ വിവാഹം ആശീര്‍വ്വദിക്കുന്നതല്ല.

ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത


useful links