സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കു തേ​ർ​തെ​ളി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​രം​ഗം

Sunday 12 February 2017



അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റ്സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഗ്രൂ​​​പ്പ് ഈ​​​​യി​​​​ടെ ത​​​​യാ​​​​റാ​​​​ക്കി​​​​യ സ​​​​ർ​​​വേ​​​ അ​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​ഗോ​​​​ള ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​സൂ​​​​ചി​​​​ക​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു 42-ാം സ്ഥാ​​​​ന​​​​മാ​​​​ണു​​​​ള്ള​​​​ത്. മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം, സം​​​​ഘ​​​​ട​​​​നാ സ്വാ​​​​ത​​​​ന്ത്ര്യം, മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം തു​​​​ട​​​​ങ്ങി​​​യ പ​​​​ല ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഈ ​​​​സൂ​​​​ചി​​​​കാ​​​​നി​​​​ർ​​​​ണ​​​​യ​നത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. പ​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ക​​​​ല​​​​ങ്ങി​​​​മ​​​​റി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന ഇ​​​​ക്കാ​​​​ല​​​​ത്ത്, സാ​​​​മൂ​​​​ഹി​​​​ക​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഈ​​​​ടു​​​​വ​​​​യ്പെ​​​​ന്ന് അ​​​​ഭി​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​സ്വ​​​​ഭാ​​​​വ​​​​വും ക്ര​​​​മേ​​​​ണ ന​​​​ഷ്ട​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്ക​​​​യ​​​​ല്ലേ എ​​​​ന്നു സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ധ്വം​​​​സ​​​​ന​​​​ത്തി​​​​ന്‍റെ സ്വ​​​​ര​​​​വും മാ​​​​ർ​​​​ഗ​​​​വും പ്ര​​​​ബ​​​​ല​​​​മാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ജ​​​​ന​​​​ശ​​​​ബ്ദം സം​​​​ഘാ​​​​ത​​​​മാ​​​​യി ഉ​​​​യ​​​​രേ​​​​ണ്ട​​​​ത് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ അ​​​​നി​​​​വാ​​​​ര്യ​​​​ത​​​​യാ​​​​ണ്.

മ​​​​ഹ​​​​ത്താ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ സാ​​​​രാം​​​​ശ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യം അ​​​​വ​​​​ശ്യം സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട മൂ​​​​ല്യ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് അ​​​​തി​​​​ന്‍റെ ആ​​​​മു​​​​ഖം. We, the people of India, having solemnly resolved to constitute India into a [Sovereign Socialist Secular Democratic Republic] and to secure to all its citizens: Justice, social, economic and political; Liberty of thought, expression, belief, faith and worship; Equality of status and of opportunity; and to promote among them all Fraternity assuring the dignity of the individual and the unity and integriy of the Nation; ജ​​​​ന​​​​ഹി​​​​തം പൂ​​​​ർ​​​ണ​​​മാ​​​​യും പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന വി​​​​ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്തം. 

കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്തു​​​​ള്ള മി​​​​ക്ക​​​​വ​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു വി​​​​ല​​​​ങ്ങു​​​​ത​​​​ടി​​​​യാ​​​​യി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ കാ​​​​ണു​​​​ന്ന​​​​തു ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. അ​​​​വ​​​​ർ ഒ​​​​ളി​​​​ഞ്ഞും തെ​​​​ളി​​​​ഞ്ഞും ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ഇ​​​​ണ​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, നേ​​​​ർ​​​​വി​​​​പ​​​​രീ​​​​ത​​​​വു​​​​മ​​​​ത്രേ. ഇ​​​​ന്നു കേ​​​​ന്ദ്ര​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​രം കൈ​​​യാ​​​​ളു​​​​ന്ന ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ളി​​​​ൽ പ​​​​ല​​​​രു​​​​ടെ​​​​യും മാ​​​​ർ​​​ഗ​​​​വും ല​​​​ക്ഷ്യ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​യാ​​​​വ​​​​ലി​​​​ക​​​​ളി​​​​ൽ ഊ​​​ന്നി​​​​നി​​​​ല്ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന മൊ​​​​ത്ത​​​​ത്തി​​​​ൽ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി​​​​യു​​​​ക എ​​​​ന്ന​​​​ത് അ​​​​വ​​​​രു​​​​ടെ ഗൂ​​​​ഢ​​​​മാ​​​​യ അ​​​​ജ​​​​ൻ​​​ഡ​​​യി​​​​ലു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മ​​​​റി​​​​യാം. സ​​​​മ​​​​സ്ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ഭ​​​​രി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും അ​​​​ധി​​​​നി​​​​വേ​​​​ശ​​​​വും അ​​​​ധി​​​​കാ​​​​ര​​​​കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണ​​​​വും അ​​​​താ​​​​ണു സ്പ​​​​ഷ്ട​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​വും സ​​​​ർ​​​​വാധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​യേ

ഒ​​​​രുകാ​​​​ല​​​​ത്തു ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക ക​​​​ത്തി​​​​ക്കു​​​​ക​​​​യും ഓ​​​ഗ​​​​സ്റ്റ് 15 ക​​​​രി​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ക​​​​യും ഭാ​​​​ര​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം മി​​​​ഥ്യ​​​​യാ​​​​ണെ​​​​ന്നു കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​വ​​​​രു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ൾ ഇ​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തു കാ​​​​ല​​​​ത്തി​​​​ന്‍റെ വൈ​​​​ചി​​​​ത്ര്യം! ഭാ​​​​ര​​​​ത​​​​ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഒ​​​​രു “ബൂ​​​​ർ​​​​ഷ്വാ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന”​​​​യാ​​​​ണെ​​​​ന്ന് അ​​​​വ​​​​രു​​​​ടെ ഒ​​​​രു സ​​​​മു​​​​ന്ന​​​​ത നേ​​​​താ​​​​വ് അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്തെ​​​​ഴു​​​​തി​​​​യ​​​​ത് ഇ​​​​തോ​​​​ടു ചേ​​​​ർ​​​​ത്തു​​​​വാ​​​​യി​​​​ക്കു​​​​ക. ബൂ​​​​ർ​​​​ഷ്വാ​​​​വ​​​​ർ​​​​ഗ​​​​ത്തി​​​​ന്‍റെ സ​​​​ക​​​​ല ഭാ​​​​വ​​​​ങ്ങ​​​​ളും നി​​​​ഷ്കാ​​​​സ​​​​നം ചെ​​​​യ്യാ​​​​തെ മാ​​​​ർ​​​​ക്സി​​​​സ്റ്റ് വ്യ​​​​വ​​​​സ്ഥി​​​​തി രൂ​​​​പ​​​​പ്പെ​​​​ടാ​​​​ൻ ത​​​​ര​​​​മി​​​​ല്ല​​​​ല്ലോ? സ്വേ​​​​ച്ഛാ​​​​നു​​​​സാ​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യും അ​​​​തു പ്ര​​​​കാ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​സ്വ​​​​ഭാ​​​​വ​​​​വും തീ​​​​ർ​​​​ത്തും ത​​​​ട​​​​സ​​​​മാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ ധ​​​​രി​​​​ച്ചു​​​​വ​​​​ശാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ ദേ​​​​ശീ​​​​യ​​​​ത​​​​യെ അ​​​​വ​​​​ർ ആ​​​​ദ്യ​​​​മേ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​സ​​​​ങ്ക​​​​ല്പ​​​​ത്തി​​​​നു കെ​​​​ടു​​​​തി വ​​​​രു​​​​ത്താ​​​​നാ​​​​ണെ​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും സം​​​​ശ​​​​യി​​​​ച്ചാ​​​​ൽ അ​​​​വ​​​​രെ കു​​​​റ്റം​​​​പ​​​​റ​​​​യാ​​​​നാ​​​​വു​​​​മോ? 

വി​​​​പ്ല​​​​വ​​​​ത്തി​​​​ലൂ​​​​ടെ ഭാ​​​​ര​​​​തീ​​​​യ​​​​ സ്വ​​​​ത്വ​​​​ത്തെ ത​​​​കി​​​​ടം​​​​മ​​​​റി​​​​ച്ച് പാ​​​​ർ​​​​ട്ടി​​​​ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യം അ​​​​ടി​​​​ച്ചേ​​​​ല്പി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​രു​​​​ടെ ആ​​​​ഗ്ര​​​​ഹം. അ​​​​തി​​​​നു റ​​​​ഷ്യ​​​​ൻ മോ​​​​ഡ​​​​ൽ മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശ​​​​ക​​​​മാ​​​​യി; ഒ​​​​ക്ടോ​​​​ബ​​​​ർ വി​​​​പ്ല​​​​വം ആ​​​​വേ​​​​ശം ന​​​​ൽ​​​​കി. പ​​​​ക്ഷേ അ​​​​തി​​​​വി​​​​ടെ ന​​​​ട​​​​പ്പി​​​​ല്ലെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ ഭാ​​​​ര​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​രു​​​​ടെ സ്വ​​​​പ്നം വെ​​​​റും ദി​​​​വാ​​​​സ്വ​​​​പ്ന​​​​മാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ലും ത്രി​​​​പു​​​​ര​​​​യി​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​ർ​​​​ക്കി​​​​ന്നു ക​​​​ഷ്ടി​​​​ച്ചു സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള​​​​ത്. 34 വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ബം​​​​ഗാ​​​​ളി​​​​ലെ ക​​​മ്യൂ​​​ണി​​​​സ്റ്റ് ഭ​​​​ര​​​​ണം തൂ​​​​ത്തെ​​​​റി​​​​യ​​​​പ്പെ​​​​ട്ടു. What Bengal thinks today, the rest of India thinks tomorrow എ​​​​ന്നു ബം​​​​ഗാ​​​​ളി​​​​ക​​​​ൾ പ​​​​റ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ബം​​​​ഗാ​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച​​​​ത് എ​​​​വി​​​​ടെ​​​​യും സം​​​​ഭ​​​​വി​​​​ക്കാം!

സ​​​​മ​​​​സ്ത ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളും സ​​​​ഖാ​​​​ക്ക​​​​ളു​​​​ടെ കൈ​​​​പ്പി​​​​ടി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന പൊ​​​​തു​​​​മി​​​​നി​​​​മം ധാ​​​​ര​​​​ണ​​​​യാ​​​​ണു ക​​​​മ്യൂ​​​ണി​​​​സ്റ്റു​​​​കാ​​​​ർ​​​​ക്കു പൊ​​​​തു​​​​വി​​​​ലു​​​​ള്ള​​​​ത്. പോ​​​​ലീ​​​​സു​​​​കാ​​​​രെ കൈ​​​​യേ​​​​റ്റം ചെ​​​​യ്യു​​​​ന്ന​​​​തും മ​​​​ർ​​​ദി​​​ക്കു​​​​ന്ന​​​​തും ത​​​​ട​​​​വു​​​​കാ​​​​രെ ബ​​​​ല​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം അ​​​​തി​​​​ന്‍റെ ഭാ​​​​ഗം​​​​ത​​​​ന്നെ. അ​​​​തും പോ​​​​രെ​​​​ന്നാ​​​​ണു ചി​​​​ല​​​​രു​​​​ടെ പ​​​​ക്ഷം. പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ർ പ്ര​​​​തി​​​​ക​​​​ളാ​​​​യ കേ​​​​സു​​​​ക​​​​ൾ ഇ​​​​രു​​​​ചെ​​​​വി​​​​യ​​​​റി​​​​യാ​​​​തെ തൂ​​​​ത്തു​​​​മാ​​​​യ്ച്ചു ​ക​​​​ള​​​​യ​​​​ണ​​​​മ​​​​ത്രേ. ഇ​​​​നി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നാ​​​​ലോ? പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ താ​​​​ത്പ​​​​ര്യ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചേ അ​​​​തു മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​വൂ. അ​​​​ന്വേ​​​​ഷ​​​​ക​​​​രും പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ചൊ​​​​ല്പ​​​​ടി​​​​ക്കു നി​​​​ല്ക്കു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രി​​​​ക്കും. നി​​​​യ​​​​മം വി​​​​ട്ടും പാ​​​​ർ​​​​ട്ടി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ​​​​ദ​​​​വി​​​​ക​​​​ൾ ഉ​​​​റ​​​​പ്പ്; അ​​​​ല്ലാ​​​​ത്ത​​​​വ​​​​രെ നി​​​​ഷ്പ്ര​​​​ഭ​​​​രാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യും വ്യാ​​​​പ​​​​ക​​​​മാ​​​​യു​​​​ണ്ട്. 

ഒ​​​​രു​​​കാ​​​​ല​​​​ത്തു റ​​​​ഷ്യ​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ഡ​​​​ൽ. ഇ​​​​ന്നി​​​​പ്പോ​​​​ൾ റ​​​​ഷ്യ കു​​​​റേ​​​​ക്കൂ​​​​ടി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​രീ​​​​തി​​​​ക​​​​ൾ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​വാം റ​​​​ഷ്യ​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ധി​​​​കം പ​​​​റ​ഞ്ഞു​​​​കേ​​​​ൾ​​​​ക്കു​​​​ന്നി​​​​ല്ല. ആ ​​​​സ്ഥാ​​​​ന​​​​ത്തു ചൈ​​​​ന​​​​യും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ ആ​​​​രാ​​​​ധ​​​​നാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ധ്വം​​​​സ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ന​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ​​​​ മാ​​​​തൃ​​​​ക​​​​ക​​​​ളാ​​​​ണ് ഈ ​​​​ര​​​​ണ്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളും. അ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം പാ​​​​ടേ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഭീ​​​​തി​​​​യു​​​​ടെ നി​​​​ഴ​​​​ൽ​​​​ക്ക​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. ചൈ​​​​ന​​​​യി​​​​ൽ നി​​​​രീ​​​​ശ്വ​​​​ര​ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ത​​​​ട്ടി​​​​ക്കൂ​​​​ട്ടി​​​​യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​ സ​​​​ഭ​​​​യു​​​​ണ്ട് (Patriotic Church). ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ ഇ​​​​ന്ത്യ​​​​യും മ​​​​റ്റു ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും സം​​​​യു​​​​ക്ത​​​​മാ​​​​യി വ​​​​ള​​​​ഞ്ഞി​​​​ട്ട് ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​വി​​​​ട​​​​ത്തെ ക​​​മ്യൂ​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്കു പ​​​​രാ​​​​തി​​​​യു​​​​ണ്ട്. 

സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യം മാ​​​​ർ​​​​ക്സി​​​​സ്റ്റ് ത​​​​ത്ത്വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ അ​​​​നു​​​​പേ​​​​ക്ഷ​​​​ണീ​​​​യ ​​​​ഘ​​​​ട​​​​ക​​​​മാ​​​​ണ്. വ​​​​ർ​​​​ഗ​​​​സ​​​​മ​​​​രം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ തൊ​​​​ഴി​​​​ലാ​​​​ളി​​​​വ​​​​ർ​​​​ഗ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യം (Dictatorship of the Proletariate) കൂ​​​​ടി​​​​യേ​​​​ തീ​​​​രൂ. പ​​​​ക്ഷേ ഈ ​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​വ​​​​ർ​​​​ഗ​​​​ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യം ഫ​​​​ല​​​​ത്തി​​​​ൽ സ്റ്റാ​​​​ലി​​​​നെ​​​​യും മാ​​​​വോ​​​​യെ​​​​യും കി​​​​മ്മി​​​​നെ​​​​യും പോ​​​​ലെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ഏ​​​​കാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്നു ച​​​​രി​​​​ത്രം സാ​​​​ക്ഷി​​​​ക്കു​​​​ന്നു. ദ​​​​രി​​​​ദ്ര​​​​രാ​​​​യ നേ​​​​താ​​​​ക്ക​​​ന്മാ​​​​രാ​​​​ണോ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​ന്നു ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്? റ​​​​ഷ്യ ഛിന്ന​​​​ഭി​​​​ന്ന​​​​മാ​​​​യ​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​സ​​​​ന്പ​​​​ത്തി​​​​ൽ ന​​​​ല്ലൊ​​​​രു പ​​​​ങ്ക് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​ന്മാ​​​​രു​​​​ടെ​​​​യും കൈ​​​​വ​​​​ശ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ആ​​​​ർ​​​​ക്കാ​​​​ണ് അ​​​​റി​​​​ഞ്ഞു​​​​കൂ​​​​ടാ​​​​ത്ത​​​​ത്! 

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ ക​​​മ്യൂ​​​​ണി​​​​സ്റ്റ് സ​​​​ർ​​​​ക്കാ​​​​രും ഇ​​​​തേ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യ​​​​ശൈ​​​​ലി​​​​യി​​​​ലാ​​​​ണു ഭ​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​ കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. പ്രാ​​​​ദേ​​​​ശി​​​​ക​​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ങ്ങും പാ​​​​ർ​​​​ട്ടി​​​​യം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​തി​​​​ക​​​​ളെ​​​​പ്പോ​​​​ലെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. അ​​​​തു​​​​കൊ​​​​ണ്ടാ​​​​വാം ആ ​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു സെ​​​​ൽ​​​ഭ​​​​ര​​​​ണം എ​​​​ന്നൊ​​​​രു കീ​​​​ർ​​​​ത്തി​​​​മു​​​​ദ്ര ചാ​​​​ർ​​​​ത്തി​​​​ക്കി​​​​ട്ടി​​​​യ​​​​ത്. പ​​​​ക്ഷേ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ​​​​ക​​​​ടം മ​​​​ണ​​​​ത്ത​​​​റി​​​​യാ​​​​നും ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും ക​​​​ഴി​​​​വും പ്രാ​​​​ഗ​​​​ത്ഭ്യ​​​​വു​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​ന്മാ​​​​ർ അ​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 

പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ഭ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നോ? 

വി​​​​​​​​​ദ്യാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളെ കൈ​​​​​​​​​പ്പി​​​​​​​​​ടി​​​​​​​​​യി​​​​​​​​​ലൊ​​​​​​​​​തു​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള സം​​​​​​​​​ഘ​​​​​​​​​ടി​​​​​​​​​ത​​​​​​​​​ശ്ര​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ മു​​​​​​​​​മ്പി​​​​​​​​​ൽ പ​​​​​​​​​ല​​​​​​​​​രും പ​​​​​​​​​ക​​​​​​​​​ച്ചുനി​​​​​​​​​ല്ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ന്നു തോ​​​​​​​​​ന്നു​​​​​​​​​ന്നു. പ്ര​​​​​​​​​ശ്ന​​​​​​​​​ങ്ങ​​​​​​​​​ൾ ജ​​​​​​​​​ന​​​​​​​​​ശ്ര​​​​​​​​​ദ്ധ​​​​​​​​​യി​​​​​​​​​ൽ കൊ​​​​​​​​​ണ്ടു​​​​​​​​​വ​​​​​​​​​രാ​​​​​​​​​നും സ​​​​​​​​​മ​​​​​​​​​യോ​​​​​​​​​ചി​​​​​​​​​തം പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​നും ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ക​​​​​​​​​ൾ മ​​​​​​​​​ടി​​​​​​​​​ക്കു​​​​​​​​​ന്നു. ന്യൂ​​​​​​​​​ന​​​​​​​​​പ​​​​​​​​​ക്ഷാ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശം ഇ​​​​​​​​​ത്ര​​​​​​​​​നാ​​​​​​​​​ളും നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ർ​​​​​​​​ത്താ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​​​​​​​ത് ന്യൂ​​​​​​​​​ന​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​തീ​​​​​​​​​വ​​​​​​​​​ജാ​​​​​​​​​ഗ്ര​​​​​​​​​ത​​​​​​​​​യും കോ​​​​​​​​​ട​​​​​​​​​തി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ഇ​​​​​​​​​ട​​​​​​​​​പെ​​​​​​​​​ട​​​​​​​​​ലും മൂ​​​​​​​​​ല​​​​​​​​​മാ​​​​​​​​​ണെ​​​​​​​​​ന്ന് അ​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദാ​​​​​​​​​ബാ​​​​​​​​​ദ് സെ​​​​​​​​​ന്‍റ് സേ​​​​​​​​​വ്യേ​​​​​​​​​ഴ്സ് കോ​​​​​​​​​ള​​​​​​​​ജ് കേ​​​​​​​​​സി​​​​​​​​​ലെ വി​​​​​​​​​ധി​​​​​​​​​യി​​​​​​​​​ൽ ജ​​​​​​​​​ഡ്ജി​​​​​​​​​മാ​​​​​​​​​ർ നി​​​​​​​​​രീ​​​​​​​​​ക്ഷി​​​​​​​​​ച്ച​​​​​​​​​ത് ഓ​​​​​​​​​ർ​​​​​​​​മി​​​​​​​​ക്കാം. സാ​​​​​​​​​മൂ​​​​​​​​​ഹി​​​​​​​​​ക​​​​​​​​​ജീ​​​​​​​​​വി​​​​​​​​​തം സ​​​​​​​​​ങ്കീ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്പോ​​​​​​​​​ൾ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​രം ക്ര​​​​​​​​​മാ​​​​​​​​​തീ​​​​​​​​​ത​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ർ​​​​​​​​ധി​​​​​​​​ക്കും. ക്ര​​​​​​​​​മേ​​​​​​​​​ണ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​രം​​​​​​​​​ഗം കൈ​​​​​​​​യേ​​​​​​​​റാ​​​​​​​​​ൻ അ​​​​​​​​​വ​​​​​​​​​ർ ശ്ര​​​​​​​​​മി​​​​​​​​​ക്കും. മ​​​​​​​​​നോ​​​​​​​​​ബ​​​​​​​​​ല​​​​​​​​​ത്തോ​​​​​​​​​ടെ അ​​​​​​​​​തി​​​​​​​​​നെ പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധി​​​​​​​​​ക്കാ​​​​​​​​​നും അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ൾ സം​​​​​​​​​ര​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​നും ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളെ പ്രാ​​​​​​​​​പ്ത​​​​​​​​​രാ​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ത്വം ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ണ്ട്. 

ജ​​​​​​​​​ന​​​​​​​​​ജാ​​​​​​​​​ഗ്ര​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​ഭാ​​​​​​​​​വം അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​ക​​​​​​​​​ര​​​​​​​​​വും അ​​​​​​​​​സ്വാ​​​​​​​​​സ്ഥ്യ​​​​​​​​​ജ​​​​​​​​​ന​​​​​​​​​ക​​​​​​​​​വു​​​​​​​​​മാ​​​​​​​​​ണ്. Eternal vigilance is the price of liberty എ​​​​​​​​​ന്നു വെ​​​​​​​​ൻ​​​​​​​​ഡ​​​​​​​​ൽ ഫി​​​​​​​​ലി​​​​​​​​പ്സ് പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​ത് എ​​​​​​​​​ക്കാ​​​​​​​​​ല​​​​​​​​​വും ദി​​​​​​​​​ശാ​​​​​​​​​ബോ​​​​​​​​​ധം ന​​​​​​​​​ല്ക​​​​​​​​​ണം. ഭാ​​​​​​​​​ര​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ന്‍റെ ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ​​​​​​​​​സ്വ​​​​​​​​​ഭാ​​​​​​​​​വം നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ല്ക്ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ സ്വ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​ന​​​​​​​​​യം കൂ​​​​​​​​​ടി​​​​​​​​​യേ​​​​​​​​​ തീ​​​​​​​​​രൂ. വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​സ്വാ​​​​​​​​​ത​​​​​​​​​ന്ത്ര്യം ന​​​​​​​​​ഷ്ട​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​വാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യം ഉ​​​​​​​​​റ​​​​​​​​​പ്പാ​​​​​​​​​ണ് എ​​​​​​​​​ന്ന ഡോ. ​​​​​​​​​രാ​​​​​​​​​ധാ​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​ന്‍റെ മു​​​​​​​​​ന്ന​​​​​​​​​റി​​​​​​​​​യി​​​​​​​​​പ്പ് ഇ​​​​​​​​​തോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ത്തു​​​​​​​​​വാ​​​​​​​​​യി​​​​​​​​​ക്ക​​​​​​​​​ണം. 

ഇ​​​​​​​​​തെ​​​​​​​​​ല്ലാം മ​​​​​​​​​റ​​​​​​​​​ന്നു പൊ​​​​​​​​​തു​​​​​​​​​സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​ന്‍റെ നേ​​​​​​​​​തൃ​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ശേ​​​​​​​​​ഷി ന​​​​​​​​​ഷ്ട​​​​​​​​​പ്പെ​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​യോ എ​​​​​​​​​ന്നു ജ​​​​​​​​​നം സം​​​​​​​​​ശ​​​​​​​​​യി​​​​​​​​​ച്ചാ​​​​​​​​​ൽ കു​​​​​​​​​റ്റം പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​നാ​​​​​​​​​വി​​​​​​​​​ല്ല. കാ​​​​​​​​​ര​​​​​​​​​ണം, അ​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത​​​​​​​​​രു​​​​​​​​​ടെ നി​​​​​​​​​സം​​​​​​​​​ഗ​​​​​​​​​ത കു​​​​​​​​​റ്റ​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​നാ​​​​​​​​​സ്ഥ​​​​​​​​​യാ​​​​​​​​​ണ്. ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന ന​​​​​​​​​ല്കി​​​​​​​​​യ അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ൾ ബ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ഴി​​​​​​​​​ച്ചാ​​​​​​​​​ണെ​​​​​​​​​ങ്കി​​​​​​​​​ലും ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ചി​​​​​​​​​ല്ല​​​​​​​​​റ ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ങ്ങ​​​​​​​​​നെ​​​​​​​​​യും സാ​​​​​​​​​ധി​​​​​​​​​ച്ചെ​​​​​​​​​ടു​​​​​​​​​ത്തു ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​നേ​​​​​​​​​തൃ​​​​​​​​​ത്വ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യി സ​​​​​​​​​ന്ധി​​​​​​​​​യി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ൽ മ​​​​​​​​​തി​​​​​​​​​യെ​​​​​​​​​ന്ന് ആ​​​​​​​​​രെ​​​​​​​​​ങ്കി​​​​​​​​​ലും വി​​​​​​​​​ചാ​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ണ്ടെ​​​​​​​​​ങ്കി​​​​​​​​​ൽ അ​​​​​​​​​ടു​​​​​​​​​ത്ത ത​​​​​​​​​ല​​​​​​​​​മു​​​​​​​​​റ അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു മാ​​​​​​​​​പ്പു​​​​​​​​​കൊ​​​​​​​​​ടു​​​​​​​​​ക്കി​​​​​​​​​ല്ല. മു​​​​​​​​​ൻ​​​​​​​​​ത​​​​​​​​​ല​​​​​​​​​മു​​​​​​​​​റ​​​​​​​​​യു​​​​​​​​​ടെ നി​​​​​​​​​ല​​​​​​​​​പാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് ഇ​​​​​​​​​ക്കാ​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ ന​​​​​​​​​മ്മു​​​​​​​​​ടെ മാ​​​​​​​​​തൃ​​​​​​​​​ക. അ​​​​​​​​​വ​​​​​​​​​ർ ഇ​​​​​​​​​ങ്ങ​​​​​​​​​നെ ചി​​​​​​​​​ന്തി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നെ​​​​​​​​​ങ്കി​​​​​​​​​ൽ ഇ​​​​​​​​​ന്നു നാം ​​​​​​​​​അ​​​​​​​​​നു​​​​​​​​​ഭ​​​​​​​​​വി​​​​​​​​​ക്കു​​​​​​​​​ന്ന ഏ​​​​​​​​​തെ​​​​​​​​​ങ്കി​​​​​​​​​ലും അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ൾ നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​കു​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നോ? 

അ​​​​​​​​​വ​​​​​​​​​രാ​​​​​​​​​രും താ​​​​​​​​​ത്കാ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ലാ​​​​​​​​​ഭ​​​​​​​​​ത്തി​​​​​​​​​നു വ​​​​​​​​​ശം​​​​​​​​​വ​​​​​​​​​ദ​​​​​​​​​രാ​​​​​​​​​കാ​​​​​​​​​തി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ട​​​​​​​​​ല്ലേ ജ​​​​​​​​​ന​​​​​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ​​​​​​​​​ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ അ​​​​​​​​​ക്കാ​​​​​​​​​ല​​​​​​​​​ത്തെ ജ​​​​​​​​​നം ഒ​​​​​​​​​ന്ന​​​​​​​​​ട​​​​​​​​​ങ്കം പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​തും വി​​​​​​​​​മോ​​​​​​​​​ച​​​​​​​​​ന​​​​​​​​​സ​​​​​​​​​മ​​​​​​​​​രം രൂ​​​​​​​​​പം​​​​​​​​​കൊ​​​​​​​​​ണ്ട​​​​​​​​​തും സെ​​​​​​​​​ൽ​​​​​​​​​ഭ​​​​​​​​​ര​​​​​​​​​ണം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​പ്പി​​​​​​​​​ച്ച​​​​​​​​​തും?​​​​​​​​ ചി​​​​​​​​​ല​​​​​​​​​രെ ത​​​​​​​​​ഴു​​​​​​​​​കി​​​​​​​​​യും ചി​​​​​​​​​ല​​​​​​​​​രെ ത​​​​​​​​​ലോ​​​​​​​​​ടി​​​​​​​​​യും മ​​​​​​​​​റ്റു​​​​​​​​​ചി​​​​​​​​​ല​​​​​​​​​രെ ത​​​​​​​​​ല്ലി​​​​​​​​​യും സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ഭോ​​​​​​​​​ചി​​​​​​​​​തം അ​​​​​​​​​ട​​​​​​​​​വു​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​ങ്ങ​​​​​​​​​ൾ പ്ര​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ പ്ര​​​​​​​​​ലോ​​​​​​​​​ഭ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ കാ​​​​​​​​​ൽ​​​​​​​​​വ​​​​​​​​​ഴു​​​​​​​​​തി വീ​​​​​​​​​ഴാ​​​​​​​​​തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണു വി​​​​​​​​​വേ​​​​​​​​​കം. അ​​​​​​​​​തു​​​​​​​​​ത​​​​​​​​​ന്നെ​​​​​​​​​യാ​​​​​​​​​ണു ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ​​​​​​​​​ത്തി​​​​​​​​​ന്‍റെ കാ​​​​​​​​​വ​​​​​​​​​ല്ക്കാ​​​​​​​​​രി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു ജ​​​​​​​​​നം പ്ര​​​​​​​​​തീ​​​​​​​​​ക്ഷി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തും. അ​​​​​​​​​തി​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​വാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും സ​​​​​​​​​മൂ​​​​​​​​​ഹം ചെ​​​​​​​​​ന്നെ​​​​​​​​​ത്തു​​​​​​​​​ക. 


വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​രം​​​​​​​ഗം കൈ​​​​​​യ​​​​​​ട​​​​​​​ക്കു​​​​​​​ക എ​​​​​​​ളു​​​​​​​പ്പ​​​​​​​മാ​​​​​​​ർ​​​​​​​ഗം

സ​​​​​​​ർ​​​​​​​വാ​​​​​​​ധി​​​​​​​പ​​​​​​​തി​​​​​​​ക​​​​​​​ൾ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴെ​​​​​​​ല്ലാം ആ​​​​​​​ദ്യം കൈ​​​​​​​പ്പി​​​​​​​ടി​​​​​​​യി​​​​​​​ലൊ​​​​​​​തു​​​​​​​ക്കി​​​​​​​യ​​​​​​​തു വി​​​​​​​ദ്യാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​ത് എ​​​​​​​ക്കാ​​​​​​​ല​​​​​​​ത്തും എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റി​​​​​​​യ യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​​മാ​​​​​​​ണ്. ചൈ​​​​​​​ന​​​​​​​യി​​​​​​​ലും ക്യൂ​​​​​​​ബ​​​​​​​യി​​​​​​​ലും കൊ​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ലും സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത് അ​​​​​​​തു​​​​​​​ത​​​​​​​ന്നെ. യു​​​​​​​വ​​​​​​​ത​​​​​​​ല​​​​​​​മു​​​​​​​റ ആ​​​​​​​ശ​​​​​​​യ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളും സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച് സ്വ​​​​​​​ന്തം വ്യ​​​​​​​ക്തി​​​​​​​ത്വം രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന വേ​​​​​​​ള​​​​​​​യി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ മ​​​​​​​സ്തി​​​​​​​ഷ്ക​​​​​​​പ്ര​​​​​​​ക്ഷാ​​​​​​​ള​​​​​​​നം ന​​​​​​​ട​​​​​​​ത്തി അ​​​​​​​വ​​​​​​​രെ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പാ​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നും ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളോ​​​​​​​ളം പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ സ​​​​​​​ർ​​​​​​​വാ​​​​​​​ധി​​​​​​​പ​​​​​​​ത്യം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​നു​​​​​​​മാ​​​​​​​ണ് ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യും കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ളും സു​​​​​​​ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​തു​​​​​​​വ​​​​​​​രെ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യം ഈ ​​​​​​​രൂ​​​​​​​പ​​​​​​​ത്തി​​​​​​​ലെ​​​​​​​ങ്കി​​​​​​​ലും നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്താ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞു. 

യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി എ​​​​​​​ഡ്യൂ​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ ചെ​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​ൻ ആ​​​​​​​യി​​​​​​​രു​​​​​​​ന്ന ഡോ. ​​​​​​​രാ​​​​​​​ധാ​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ൻ 1948 ൽ ​​​​​​​ഈ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തെ​​​​​​​പ്പ​​​​​​​റ്റി മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു ത​​​​​​​രു​​​​​​​ന്നു​​​​​​​ണ്ട്. Freedom of individual development is the basis of democract. Exclusive control of education by the State has been an important factor in facilitating the maintenance of totalitarian tyrannies. In such States institutions of higher learning controlled and managed by governmental agencies act like mercenaries, promote the political purposes of the State, make them acceptable to an increasing number of their populations and supply them with the weapons they need. We must resist, in the interests of our own democracy, the trend towards the governmental domination of the educational process (quoted in judgement No.1 in TMA Pai case). വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്വാ​​​​​​​ത​​​​​​​ന്ത്ര്യം നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നി​​


useful links