വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP

Sunday 12 February 2017

 

അഭിവന്ദ്യ പിതാവിന്റെ കത്തു പ്ര കാരം അതി രൂ പ ത യില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും നൈപുണ്യവികസനത്തിനായി (skill development) രൂപകല്‍പന ചെയ്തിരിക്കുന്ന OSAP പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. 2015-ല്‍ മാനവവിഭവശേഷി വികസനത്തിന് വേണ്ടി അതിരൂപതയില്‍ ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സിവില്‍ സര്‍വീസ്രൂപീകരണ പദ്ധതി നടപ്പിലായിരിക്കുന്നത്. അത് വിജയകരമായി നടന്നുവരുന്നു.


വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഭാവിയില്‍ ഒരു ജോലി/തൊഴില്‍ കണ്ടെത്തുന്നതിന് സഹായകരമായ ഒരു പരിശീലന പദ്ധതി OSAP എന്ന പേരില്‍ നമ്മള്‍ ആരംഭിക്കുന്നു. മുഖ്യമായും ഫൊറോനാ കേന്ദ്രങ്ങളിലോ, ഏതാനും ചില ഇടവകകള്‍ ചേര്‍ന്ന് ഒരു പൊതു കേന്ദ്രത്തിലോ ഈ പരിശീലനപരിപാടി ആരംഭിക്കുവാന്‍ കഴിയും. അവധിക്കാലങ്ങളിലും, അവധിദിനങ്ങളിലും, സാധിക്കുന്നത്ര ശനിയാഴ്ചകളിലുമാണ് ക്ലാസ്സുകള്‍ നടത്തുക. നൂതനബോധന രീതികള്‍ അവലംബിച്ചുകൊണ്ട്, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന ജോലിയവസരങ്ങള്‍, സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തത്തക്കതരത്തിലുള്ള നൈപുണ്യ വികസനപരിശീലനമാണ് നല്‍കുക. കൃത്യമായ പാഠ്യപദ്ധതിയോടുകൂടിയുള്ള തുടര്‍പരിശീലനപരിപാടിയില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും.
ഇതിനായി അതാതു ഇടവക ഫൊറോനകളിലെ മാതാപിതാക്കളുടെയും അദ്ധ്യാ പ ക രു ടെയും സഹ ക ര ണ ത്തോ ടു കൂടി ബഹു. വികാ രി യ ച്ചന്റെ രക്ഷാകര്‍തൃത്വത്തിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത. ഇതി നാ യുള്ള മാര്‍ഗ്ഗനിര്‍ദേശക ക്ലാസ്സുകള്‍ അതാതു കേന്ദ്രങ്ങളില്‍ എത്തി നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കാവുന്നതാണ് : 9447660363. പരിപാടിയുടെ വിശദമായ ബ്രോഷര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍തപാല്‍ മുഖേന അയച്ചുതരുന്നതാണ്.


useful links