130-ാമത് അതിരൂപതാദിനാചരണം

Friday 21 April 2017

2017 മെയ് 20 ശനി, പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ 

ഇടവകയില്‍

രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ

ഇടവകകളില്‍ നിന്ന് അതിരൂപതാദിന പൊതുസമ്മേളനത്തില്‍ പങ്കെടുക്കേണ്ടവര്‍ 

ബഹു. വൈദികര്‍, സമര്‍പ്പിതരുടെ പ്രതിനിധി, ഇടവകയില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഫൊറോനാ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, പാരിഷ്കൗണ്‍സില്‍ സെക്രട്ടറി, സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരും മിഷന്‍ലീഗ്, യുവദീപ്തി, മാതൃവേദി, പിതൃവേദി, കുടുംബക്കൂട്ടായ്മ, ഉഇങട, ഗഘങ, അഗഇഇ, ഇഒഅടട തുടങ്ങിയ സംഘടനകളുടെ ഓരോ പ്രതിനിധി വീതം, കണക്കന്‍, ദേവാലയശുശ്രൂഷി. 

അതിരൂപതാദിനത്തില്‍ ആദരിക്കുന്നതിന് അംഗീകാരം നേടിയവര്‍ 

സംസ്ഥാന, ദേശീയ, അന്തര്‍ദേശീയതലത്തില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെ അതിരൂപതാ ദിനത്തില്‍ ആദരിക്കുന്നു. ടി വ്യക്തികളുടെ ബയോഡേറ്റാ കൃത്യമായ അനുബന്ധരേഖകളോടൊപ്പം ബഹു. വികാരിയച്ചന്‍റെ സാക്ഷ്യപത്രത്തോടുകൂടി മെയ് 10, 2017 മുമ്പായി  പി.ആര്‍.ഒ. ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. 

പാരീഷ്ബുള്ളറ്റിന്‍, പാരീഷ് ഡയറക്ടറി 

മികച്ച പാരീഷ് ബുള്ളറ്റിന്‍, പാരീഷ് ഡയറക്ടറി എന്നിവ തിരഞ്ഞെടുക്കുന്നതിനായി ഓരോന്നിന്‍റെയും രണ്ട് കോപ്പികള്‍ വീതം മെയ് 10, 2017 മുമ്പായി  പി.ആര്‍.ഒ. ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.

മികച്ച രീതിയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടവകകള്‍ക്ക് ക്യാഷ് അവാര്‍ഡ്

2016 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെ ശ്രേഷ്ഠവും സമഗ്രവുമായ രീതിയില്‍ ഏറ്റവും മെച്ചപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയ 4 ഇടവകകള്‍ക്ക് 25000 രൂപാ വീതം അവാര്‍ഡ് നല്‍കുന്നു. അംഗീകരിക്കപ്പെട്ട കൃത്യമായ കണക്കുകളും റിപ്പോര്‍ട്ടും ഏപ്രില്‍ 20-ാം തീയതിക്കു മുന്‍പായി യുവദീപ്തി ഓഫീസില്‍ ഏല്‍പ്പിക്കുക. പള്ളിക്കാര്യത്തില്‍ നിന്നല്ലാതെ ഇടവകാംഗങ്ങളെ മാത്രം സഹകരിപ്പിച്ച് ചെയ്തതും ഇടവകയ്ക്ക് പുറത്തുള്ളവര്‍ സഹായിച്ചതും പ്രത്യേകം അറിയിക്കുക. 

 

ഫാ. ജോസഫ് മുണ്ടകത്തില്‍ 

പ്രോട്ടോ സിഞ്ചെള്ളൂസ്