ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍

Monday 30 November -0001

ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍ വലിയ പങ്കുവഹിച്ചു: മാര്‍ ജോസഫ് പെരുന്തോട്ടം

 

ചങ്ങനാശ്ശേരി: ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവ ദര്‍ശനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും മതേതരത്വവും എക്കാലവും ആദരിക്കപ്പെടുകയും പരിഭോഷിപ്പിക്കപ്പെടുകയും ചെയ്യണമെന്ന് ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തുരുത്തി മര്‍ത്തമറിയം ഫൊറോനാപ്പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനത്തില്‍ വികാരി റവ. ഫാ. ഗ്രിഗറി ഓണംകുളം, ജാഗ്രതാസമിതി അതിരൂപതാ കോര്‍ഡിനേറ്റര്‍ റവ. ഫാ. ആന്‍റണി തലച്ചെല്ലൂര്‍, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡോ. ഡോമിനിക് ജോസഫ്, പ്രൊഫ. ജോസഫ് ടിറ്റോ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. റോണി കെ. ബേബി ക്ലാസ് നയിച്ചു. ഇന്ത്യന്‍ ഭരണഘടനപോലും പൊളിച്ചെഴുന്ന രീതിയിലുള്ള നീക്കങ്ങള്‍ നടക്കുന്നതായും ആയതിനാല്‍ കൂടുതല്‍ ജാഗ്രതയുണ്ടാവണമെന്നും വിലയിരുത്തി. ടോം ജോസഫ്, ഡോ. സോണി കണ്ടങ്കരി, അഡ്വ. പി. പി. ജോസഫ്, വിനോദ് കൊച്ചിത്ര, പാപ്പച്ചന്‍ നേര്യംപറമ്പില്‍, സിബിച്ചന്‍ തൈപറമ്പില്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.


useful links