കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...

Monday 30 November -0001

ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. പിന്നീട്‌മൈലാപ്പൂര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ഥാടനകേന്ദ്രമായി മാറി. വളരെക്കാലത്തേക്ക് അവരുടെ മെത്രാപ്പോലീത്തയുടെ ആസ്ഥാനമായിത്തീരുകയും ചെയ്തു. മാര്‍ത്തോമ്മാ നസ്രാണികളുടെ ആധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാനമായ സ്ഥാനമാണ് തോമ്മാശ്ലീഹായുടെ കബറിടത്തിനുണ്ടായിരുന്നത്. അവര്‍ മൈലാപ്പൂരിലേക്കു തീര്‍ഥാടനം നടത്തുകയും കബറിടത്തില്‍നിന്നു മണ്ണെടുത്തുകൊണ്ടുവരികയും അതു പുണ്യകര്‍മ്മങ്ങള്‍ക്കും ഹന്നാന്‍ വെള്ളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തിരുന്നു.

1517ല്‍ ഒരു സംഘം പോര്‍ച്ചുഗീസുകാര്‍ മൈലാപ്പൂര്‍ സന്ദര്‍ശിച്ച് മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടം വണങ്ങുകയുണ്ടായി. 1523-24ല്‍ അവര്‍ കബറിടത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തുകയും അവിടെ ഗവേഷണം നടത്തുകയും ചെയ്തു. കുഴിമാടം തുറന്നുപരിശോധിച്ചപ്പോള്‍ അവിടെനിന്നു തലയോടിന്റെ കുറെ ഭാഗവും ഏതാനും അസ്ഥിക്കഷണങ്ങളും ഒരു കുടം മണ്ണും ഒരു ശൂലാഗ്രവും കണ്ടെത്തി. 1533ല്‍ പോര്‍ച്ചുഗീസ് രാജാവിന്റെ കല്പനപ്രകാരം മൈലാപ്പൂര്‍ കബറിടത്തെപ്പറ്റി വിശദമായ പഠനം നടത്തി. ഈ ഗവേഷണങ്ങളുടെ ഫലമായി ശവകുടീരത്തില്‍ നിന്നു ലഭിച്ച വസ്തുക്കള്‍ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ തന്നെയാണെന്നു പോര്‍ച്ചുഗീസ് അധികാരികള്‍ക്കു ബോധ്യമായി.

ശ്ലീഹായെ കുത്തിക്കൊല്ലാന്‍ ഉപയോഗിച്ച ശൂലത്തിന്റെ അഗ്രം ഒരു ഗ്രാനൈറ്റ് സ്തംഭത്തില്‍ ചില്ലിട്ടു സൂക്ഷിച്ചു. പിന്നീട് അതു പോര്‍ച്ചുഗീസ് കേന്ദ്രമായ ഗോവയിലേക്കു കൊണ്ടുപോയതായി പരാമര്‍ശിക്കപ്പെടുന്നു. ഇന്ന് ഈ സ്തംഭം ഗോവയിലുള്ള' ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ'യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1630ല്‍ ഗോവയിലെ മ്യൂസിയത്തില്‍ ഒരു ചാപ്പല്‍ നിര്‍മിച്ചു സ്തംഭം അവിടെ സ്ഥാപിച്ചതായി ഇതിനോടു ചേര്‍ന്നുള്ള ലിഖിതത്തില്‍നിന്നു വ്യക്തമാണ്:

This pillar was brought from San Thome, Madras. A piece of the Irom lance with which St. Thomas the Apostle was supposed to have been killed, was preserved in the small niche at the top of the Pillar. On the either side of the Pillar are depicted the Apostle St. Thomas and St. Francis of Assissi. The Small Shrine (Chapel) was made in 1630 C.E. എന്നാല്‍, സ്തംഭത്തിന്റെ മുകള്‍ഭാഗത്തു ചില്ലിട്ടു സൂക്ഷിച്ചിരുന്ന ശൂലാഗ്രം കാലക്രമത്തില്‍ നഷ്ടമായി. (ചില്ല് പൊട്ടി നഷ്ടമായതോ കവര്‍ന്നെടുത്തതോ ആകാമെന്നു കരുതുന്നു). 

മാര്‍ത്തോമ്മാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മദ്ധ്യകേരളത്തിലെ നിരണം എന്ന സ്ഥലത്ത് തോമ്മാശ്ലീഹായുടെ നാമത്തില്‍ ഒരു ദൈവാലയം സ്ഥാപിക്കുവാന്‍ സാഹചര്യമുïായപ്പോള്‍ ശ്ലീഹായുടെ തിരുശേഷിപ്പിനൊപ്പം ഈ സ്മരക സ്തംഭം സ്ഥാപിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആഗ്രഹിച്ചു. 2013ല്‍ ഗോവയിലെ 'ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' യുടെ അധികാരികളുമായി അദ്ദേഹം  ബന്ധപ്പെട്ടു. അവരുടെ നിര്‍ദ്ദേശാനുസരണം ഡല്‍ഹിയിലുളള 'ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ'യുടെ  ഡയറക്ടര്‍ ജനറലായ ശ്രീ പ്രവീണ്‍ ശ്രീവാസ്തവയെ പത്തനംതിട്ട പാര്‍ലമെന്റംഗം ശ്രീ ആന്റോ ആന്റണി വഴി അതേ വര്‍ഷം സെപ്തംബറില്‍ മാര്‍ ജോസഫ് പെരുന്തോട്ടം ബന്ധപ്പെടുകയും നടപടികള്‍ തുടരുകയും ചെയ്തു.  2015 സെപ്തംബര്‍ ഒന്നാം തീയതി ശ്രീ പ്രവീണ്‍ ശ്രീവാസ്തവയുടെ പിന്‍ഗാമി ഡോ. രാകേഷ് തിവാരി സൗമനസ്യപൂര്‍വ്വം അനുവാദം നല്കുകയും അതിന്‍പ്രകാരം നിര്‍മ്മിച്ച സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് 2016 ജൂലൈ ഒന്നാം തീയതി അഭി. ജോസഫ് പെരുന്തോട്ടം പിതാവിനു ലഭിക്കുകയും ചെയ്തു.

ചരിത്രസ്തംഭത്തിന്റെ ഈ അസ്സല്‍ പകര്‍പ്പ് 2016 ജൂലൈ 10-ാം തീയതി, സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്ബിഷപ്പാ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ മഹനീയ കാര്‍മ്മികത്വത്തില്‍ നിരണത്തെ മാര്‍ത്തോമ്മാശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ഥാപിക്കപ്പെട്ടു. മാര്‍ത്തോമ്മാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ഇപ്പോള്‍ പുരാതന ക്രൈസ്തവ കേന്ദ്രമായ നിരണത്ത് സ്ഥാപിക്കാന്‍ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്തു

 

 


useful links