2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.

Thursday 30 August 2018

2018 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലുണ്ടണ്ടായിരിക്കുന്നപേമാരിയും ഉരുള്‍പൊട്ടലും മണ്ണിടിയലും മൂലം സംഭവിച്ചിരിക്കുന്ന ജലപ്രളയവും നാശനഷ്ടങ്ങളും വര്‍ണ്ണനാതീതമാണ്. വിവിധ ജില്ലകളെ ബാധിച്ചിരിക്കുന്ന ഈ പ്രകൃതിദുരന്തം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ കുട്ടനാടിനെ ഒരു ദുരിതക്കടലാക്കി. 95 വര്‍ഷം മുമ്പ് ഉണ്ടണ്ടായ ''99-ലെ വെള്ളപ്പൊക്ക''മെന്നു വിശേഷിപ്പിക്കപ്പെടുന്ന (മലയാളവര്‍ഷം 1099) 1924 ജൂലൈയിലെ പേമാരിയും വെള്ളപ്പൊക്കവുമാണ് ഇതിനുമുമ്പ് അവസാനമുണ്ടണ്ടായ ഏറ്റവും ഭീകരമായ ജലപ്രളയം. അതും കുട്ടനാടന്‍ പ്രദേശങ്ങളെ വിഴുങ്ങുകയുണ്ടണ്ടായി. നൂറ്റാണ്ടണ്ടുകള്‍ക്കു മുമ്പുണ്ടണ്ടായ മറ്റൊരു മഹാപ്രളയം പ്രശസ്തമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്തെത്തന്നെ ഇല്ലാതാക്കുകയും പിന്നീട് കൊച്ചി തുറമുഖമാകുകയും ചെയ്തു എന്നു പറയപ്പെടുന്നു.

കാലാകാലങ്ങളില്‍ ഇതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ ലോകമെമ്പാടും സംഭവിക്കാറുണ്ടണ്ട്. അവയെ പൂര്‍ണ്ണമായി തടയുക എന്നത് മനുഷ്യന് അസാദ്ധ്യമാണ്. അവ പ്രകൃതി സഹജമാകാം. എന്നാല്‍ വേണ്ടണ്ടത്ര അറിവും തയ്യാറെടുപ്പും ജാഗ്രതയും ഉണ്ടെണ്ടങ്കില്‍ നാശനഷ്ടങ്ങളുടെ അളവു കുറയ്ക്കാനും ജീവന്‍ സംരക്ഷിക്കാനും സാധിക്കും. ഓരോ ദുരന്തവും നമുക്കു വെല്ലുവിളിയാണ്. അതിന്റെ മുമ്പില്‍പകച്ചുനില്‍ക്കുകയല്ല, നേരിടുകയാണ് വേണ്ടണ്ടത്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, വയനാട് ജില്ലകളെ പ്രധാനമായും ബാധിച്ച 2018-ലെ ഈ ജലപ്രളയം 99-ലെ വെള്ളപ്പൊക്കത്തെക്കാള്‍ രൂക്ഷവും ഭീകരവുമായിരിക്കുന്നു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന ഭൂപ്രദേശമാണ് ഏറ്റവും വലിയ കെടുതിയില്‍പ്പെട്ടിരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാട്ടില്‍ മഴ മാറിയാലും ആഴ്ചകളോളം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. മാലിന്യങ്ങളും മലിനജലവും ഒഴുകിയെത്തുന്ന കുട്ടനാടിന്റെ ശുചീകരണം സങ്കീര്‍ണമായ പ്രശ്‌നംതന്നെയാണ്.പൂര്‍ണ്ണമായോ ഭാഗികമായോ വെള്ളത്തില്‍ മുങ്ങിയ നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായിരിക്കുന്നു. എല്ലാ വീടുകള്‍ക്കുംതന്നെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടണ്ട്. ദൈവാലയങ്ങള്‍, സ്‌കൂളുകള്‍ സന്ന്യസ്തഭവനങ്ങള്‍, ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ അവസ്ഥയും അങ്ങനെതന്നെ. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെയൊക്കെ യഥാര്‍ത്ഥചിത്രം ലഭിക്കുകയുള്ളു.

അനേകം കുടുംബങ്ങള്‍ക്ക് അന്നന്നയപ്പത്തിന് ആധാരമായിരുന്ന വളരെയേറെ ആടുമാടുകള്‍ ചത്തൊടുങ്ങി. അടുക്കളത്തോട്ടങ്ങളും ഫലവൃക്ഷങ്ങളും നെല്‍പ്പാടങ്ങളും നാശമടഞ്ഞു. അപ്രതീക്ഷിതമായി പെട്ടെന്നുതന്നെ വീടുകള്‍ക്കുള്ളിലും വെള്ളം കയറിപ്പൊങ്ങി ജീവന്‍തന്നെ അപകടത്തിലായപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം വീടുപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പോകേണ്ടണ്ടിവന്നതുകൊണ്ടണ്ട് എല്ലാം ഉപേക്ഷിക്കേണ്ടണ്ടിവന്നവരാണ് മിക്കവരും. ആധാരംപോലെയുള്ള രേഖകളും പുസ്തകങ്ങളും വീട്ടുപകരണങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. കിണറുകളെല്ലാം മലിനജലം നിറഞ്ഞ് ശുദ്ധജലം ലഭ്യമല്ലാതായി. കാറ്റിലും വെള്ളപ്പൊക്കത്തിലും അനേകം വൃക്ഷങ്ങള്‍ പിഴുതെറിയപ്പെട്ടു. വൈദ്യുതിബന്ധം തകരുകയും സമ്പര്‍ക്കമാധ്യമങ്ങള്‍ നിശ്ചലമാകുകയും ചെയ്തു. റോഡുകള്‍ തകരുകയും വെള്ളംപൊങ്ങി ഗതാഗതം അസാദ്ധ്യമാകുകയും ചെയ്തു. ഒഴുകിവന്ന പാമ്പുകളുടെ സാന്നിദ്ധ്യം ജീവനുതന്നെ ഭീഷണിയാകുന്നു. ആഴ്ചകളായി വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നു.  യഥാസമയത്ത് ചികിത്സ കിട്ടാതെ ചിലരെങ്കിലും മരണത്തിനു കീഴ്‌പ്പെടേണ്ടിവന്നു. രോഗികളുടെയുംപ്രായമായവരുടെയും അവസ്ഥ ദയനീയമായി. മക്കളും അടുത്തബന്ധുക്കളും കൂടെയില്ലാത്ത വൃദ്ധജനങ്ങളുടെ സംരക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ടണ്ടതുണ്ടണ്ട്. ചുരുക്കത്തില്‍ കുട്ടനാട് ഒറ്റ ജലാശയമായി മാറി, വിജനമായി, ദുരിതക്കടലായി.

രക്ഷാനടപടികള്‍

അഭൂതപൂര്‍വ്വമായ ജലപ്രളയത്തില്‍പ്പെട്ട കുട്ടനാടന്‍ ജനതയെ മരണത്തില്‍നിന്ന് രക്ഷിക്കാനും താല്ക്കാലികവസതി ഒരുക്കാനുംആശ്വാസം പകരാനും നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ബൈബിളിലെ നല്ല അയല്‍ക്കാരനെപ്പോലെ സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും നിസ്വാര്‍ത്ഥകരങ്ങള്‍ നീണ്ടണ്ടു. അക്ഷരാര്‍ത്ഥത്തില്‍ അതൊരു വിസ്മയമായി, കൂട്ടായ്മയുടെയും സഹകരണത്തിന്റെയും അത്ഭുതം. എല്ലാ ചേരിതിരിവുകളും മറന്നുള്ള മാനവസാഹോദര്യത്തിന്റെ മഹാസാക്ഷ്യം.

പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് 12 ലക്ഷത്തിലധികം ആളുകള്‍ 4000 ത്തിലധികം ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടി. കൂടാതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവര്‍ വളരെയേറെയുണ്ടണ്ട്. കുട്ടനാട്ടില്‍ ജലമാര്‍ഗ്ഗവും കരമാര്‍ഗ്ഗവും സാധാരണ ഗതാഗതം നിലച്ചുപോയതിനാല്‍ വീടുകളിലും ഇതരസ്ഥലങ്ങളിലും കുടുങ്ങി കഴിഞ്ഞിരുന്നവരെ രക്ഷപ്പെടുത്താന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി കണ്ടെണ്ടത്തേണ്ടണ്ടിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പ്രദേശങ്ങളില്‍ നിന്ന് 2800 മത്സ്യത്തൊഴിലാളികളാണ് 700 മത്സ്യബന്ധന ബോട്ടുകളുമായെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടത്. കുട്ടനാട്ടില്‍നിന്ന് പതിനായിരക്കണക്കിനാളുകളെ ചങ്ങനാശ്ശേരിയിലും ആലപ്പുഴയിലുമെത്തിച്ചതും റോഡുകളില്‍ വെള്ളം ഉയര്‍ന്നുപൊങ്ങിയ സാഹചര്യത്തില്‍ വലിയ ടോറസ് വണ്ടണ്ടികളില്‍ സ്വകാര്യവ്യക്തികള്‍ (പാലാത്ര സഹോദരങ്ങള്‍) ആയിരങ്ങളെ കരയ്‌ക്കെത്തിച്ചതും അവിസ്മരണീയ സേവനമാതൃകകളാണ്. ഹെലികോപ്റ്ററുകളുമായെത്തിയ നാവികസേനയും അനേകരെ രക്ഷിച്ചു. പോലീസ് സേനയും ജാഗ്രതയോടെ സഹകരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തനനിരതമായി. പല സ്വകാര്യവ്യക്തികളും തങ്ങളുടെ സ്വന്തം വാഹനങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.

പ്രളയത്തില്‍നിന്നു രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച ലക്ഷക്കണക്കിന് ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമെത്തിക്കാന്‍ നൂറുകണക്കിന് സന്നദ്ധസേവകരും സംഘടനാംഗങ്ങളും രാപകല്‍ അദ്ധ്വാനിച്ചു. വൈദികരും സന്ന്യസ്തരും വൈദികാര്‍ത്ഥികളും ആളും നേരവും നോക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌നേതൃത്വം നല്‍കി. കുട്ടനാട്ടില്‍ സേവനം ചെയ്യുന്ന വൈദികര്‍ ആളുകളെ രക്ഷാസങ്കേതങ്ങളിലെത്തിക്കുന്നതിന് അഹോരാത്രം ജാഗ്രതയോടെപ്രവര്‍ത്തിച്ചു. അതിരൂപതയുടെ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സാമൂഹികക്ഷേമവകുപ്പായ ചാസിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഏകോപിപ്പിച്ചത്.

ദുരിതാശ്വാസക്യാമ്പുകള്‍

പ്രളയത്തില്‍പ്പെട്ട വലിയൊരു പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്ന ജനലക്ഷങ്ങളെ പെട്ടെന്നുതന്നെ സുരക്ഷിതസ്ഥാനത്തെത്തിക്കുക എന്നത് അത്ര എളുപ്പമല്ല. എല്ലാം നഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് ഭക്ഷണം, വസ്ത്രം മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നല്‍കേണ്ടണ്ടത് അനിവാര്യമായി. ഇക്കാര്യത്തില്‍ അത്യപൂര്‍വ്വമായ ഔദാര്യത്തോടെയാണ് സമൂഹംപ്രതികരിച്ചത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ മാനവസ്‌നേഹം അണപൊട്ടുകയായിരുന്നു. ദിവസങ്ങളോളം ഭക്ഷണ പാനീയങ്ങളില്ലാതെയും ശുദ്ധമായ കുടിവെള്ളം ലഭിക്കാതെയും കഴിഞ്ഞിരുന്നവര്‍ ആയിരക്കകണക്കിനായിരുന്നു. മരുന്നു വാങ്ങിക്കാന്‍ സാധിക്കാതെയും ആശുപത്രിയില്‍ പോകാന്‍ പറ്റാതെയും നൂറുകണക്കിനാളുകള്‍ കഷ്ടപ്പെട്ടു. സ്വന്തം വസ്ത്രങ്ങള്‍പോലും എടുക്കാന്‍ സാധിക്കാതെ, കിലോമീറ്ററുകള്‍ കഴുത്തോളം വെള്ളത്തില്‍ നീന്തിയാണ് മിക്കവരും രക്ഷാമാര്‍ഗ്ഗം തേടിയത്. ആകയാല്‍ എല്ലാവര്‍ക്കും ഭക്ഷണം, കുടിവെള്ളം, വസ്ത്രം, പാര്‍പ്പിടം,ആവശ്യക്കാര്‍ക്ക് മരുന്ന്, വൈദ്യപരിശോധന ഇവയൊക്കെ ലഭ്യമാക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങളുടെ രണ്ടണ്ടാംഘട്ടം.

ഒന്നും രണ്ടണ്ടും ഘട്ടങ്ങളില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള കൂട്ടായ രക്ഷാനടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമാണ് അരങ്ങേറിയത്. സ്‌കൂളുകളും കോളേജുകളും ഇതരസ്ഥാപനങ്ങളുമൊക്കെ ദുരിതാശ്വാസക്യാമ്പുകളായി ഉപയോഗിക്കാന്‍ വിട്ടുകൊടുത്തു. ഭക്ഷണസാധനങ്ങള്‍, കുടിവെള്ളം, വസ്ത്രം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുമായി രൂപതകള്‍, ഇടവകകള്‍, ഇതരസ്ഥാപനങ്ങള്‍, സഭാ പ്രസ്ഥാനങ്ങള്‍, സന്നദ്ധസംഘടനകള്‍, മുതലായവര്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എത്തി. ഓഖിദുരന്തത്തില്‍ 14 പേരുടെ ജീവന്‍ നഷ്ടപ്പെട്ട തിരുവനന്തപുരം അതിരൂപതയിലെ അടിമലത്തറ ഫാത്തിമാമാതാ ഇടവകയും ഭക്ഷണ, വസ്ത്രാദികളുമായി എത്തിയവരില്‍പ്പെടുന്നു. വിവിധ സമുദായാംഗങ്ങള്‍ ഭേദചിന്തയില്ലാതെ സഹകരിച്ചു. സീറോമലബാര്‍, സീറോമലങ്കര മേജര്‍ ആര്‍ച്ചുബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള സഭാമേലദ്ധ്യക്ഷന്മാര്‍ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് ആശ്വാസവും ഊര്‍ജ്ജവും പകര്‍ന്നു. സാമൂഹികപ്രവര്‍ത്തകരുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏറെ ഉത്തേജനമായി. സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി. അവധിയെടുത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുണ്ടണ്ട്. ആശുപത്രികള്‍ മികച്ച രീതിയില്‍ സഹകരിച്ചു. ദുരിതാശ്വാസക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങി നിരവധി ആതുരസേവകരുടെ ശുശ്രൂഷകള്‍ വലിയ ആശ്വാസമായി.

ദിവസങ്ങളോളം വെള്ളം കയറിക്കിടന്ന പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ വന്നു നിറഞ്ഞു. വീടുകളും പള്ളികളും സ്‌കൂളുകളും മറ്റ് കെട്ടിടങ്ങളെല്ലാംതന്നെ മാലിന്യവിമുക്തവും ഉപയോഗയോഗ്യവുമാക്കുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയാണ്. അവിടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും മുഖം നോക്കാത്ത സഹകരണത്തിന്റെയും പരിധി കല്പിക്കാത്ത മഹാമനസ്‌കത ദൃശ്യമായി. പലയിടങ്ങളിലും വൈദികരുടെയും സന്നദ്ധ സംഘങ്ങളുടെയും നേതൃത്വത്തില്‍ ശുചീകരണം നടക്കുന്നു. വളരെ അകലങ്ങളില്‍നിന്നുപോലും ഇടവകകളുടെ നേതൃത്വത്തില്‍ ശുചീകരണകര്‍മ്മ സംഘങ്ങള്‍ എത്തിയത് നിസ്വാര്‍ത്ഥസേവനത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമസാക്ഷ്യമായി.

നേരിട്ട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത വലിയൊരു സമൂഹം പ്രാര്‍ത്ഥനവഴി ശക്തി പകരുന്നു. സന്ന്യസ്തസമൂഹങ്ങള്‍ അഖണ്ഡപ്രാര്‍ത്ഥനയും ആരാധനയും നടത്തി ആത്മീയ പിന്‍ബലം നല്‍കുന്നു.

ചുരുക്കത്തില്‍ മനസ്സു തളര്‍ത്തിയ ദുരിതങ്ങളെ നേരിടാന്‍ ശക്തി പകര്‍ന്നത് സ്‌നേഹത്തിലും ഐക്യത്തിലും പ്രാര്‍ത്ഥനയിലും ഊട്ടിയുറപ്പിക്കപ്പെട്ട പങ്കുവയ്ക്കലിന്റെ കൂട്ടായ്മയാണ്. മനുഷ്യന്റെ പരിമിതിയും നിസ്സഹായതയും അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു പ്രളയത്തിന്റേത്. മനുഷ്യന്‍ സര്‍വ്വശക്തനല്ല എന്ന സത്യം ഒരിക്കല്‍ക്കൂടി അവനെ ഓര്‍മ്മിപ്പിച്ചു ഈ പ്രകൃതി ദുരന്തം. ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കേണ്ടണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം വളര്‍ത്താനും അതു സഹായിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാലാകാമാരെപ്പോലെ ഓടിനടന്ന് സ്‌നേഹവും ശുശ്രൂഷയുംനല്‍കിയ ആയിരങ്ങളുടെ സാന്നിദ്ധ്യം ഹൃദയസ്പര്‍ശിയായിരുന്നു. 'ഞങ്ങള്‍ക്കിവിടെ സ്വര്‍ഗ്ഗാനുഭവമാണ്' എന്ന് ക്യാമ്പുകളില്‍ കേട്ട സ്വരം ഈ സ്‌നേഹശുശ്രൂഷയുടെ സാക്ഷ്യപ്പെടുത്തലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പണയംവച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കാണ് വിസ്മരിക്കാന്‍ സാധിക്കുക! കേരളത്തിലെ വിവിധ രൂപതകള്‍ക്കുപുറമെ തമിഴ്‌നാട്, ആന്ധ്രാ, ഹൈദരാബാദ്, തെലുങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തക്കല, കോട്ടാര്‍, കുഴിത്തുറൈ അദിലാബാദ്, ഭദ്രാവതി, കല്യാണ്‍മാണ്ഡ്യ, ബെല്‍ത്തങ്ങാടി, ഷംഷാബാദ് തുടങ്ങിയ രൂപതകളില്‍ നിന്ന് അവശ്യവസ്തുക്കളുമായി ദുരിതാശ്വാസവാഹനങ്ങള്‍ എത്തിയത് മനുഷ്യബന്ധങ്ങളിലെ വേര്‍തിരിവിന്റെ മതില്‍കെട്ടുകള്‍ പൊളിച്ചുള്ള സ്‌നേഹപ്രവാഹമായിട്ടാണ് അനുഭവപ്പെട്ടത്.

ഇപ്രകാരം ആദിമസഭയുടെ പങ്കു വയ്ക്കുന്ന സ്‌നേഹകൂട്ടായ്മയുടെ ചൈതന്യത്തില്‍ നന്മയുടെ പ്രകാശം ചൊരിയുമ്പോഴും ഇരുളിന്റെ കരിനിഴല്‍ അവിടെയുമിവിടെയും കടന്നുവരുന്നതും കാണാനിടയായി. ചിലരുടെ സ്ഥാപിത കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍, ഭക്ഷ്യസാധനങ്ങളും മറ്റും വീതംവയ്ക്കുന്നതു സംബന്ധിച്ച വാക്കുതര്‍ക്കങ്ങള്‍, മദ്യപാനവും അതുമൂലമുണ്ടായ ചില സംഘര്‍ഷങ്ങളും, സന്നദ്ധ ശുശ്രൂഷകര്‍ക്കെതിരായ ചില വ്യാജാരോപണങ്ങള്‍ തുടങ്ങിയവ ചിലയിടങ്ങളില്‍ ഉയര്‍ന്നുവന്നെങ്കിലും അവയ്‌ക്കൊന്നും സ്‌നേഹശുശ്രൂഷയുടെ സല്‍ഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചറിഞ്ഞ ബഹുഭൂരിപക്ഷം വരുന്ന അഭയാര്‍ത്ഥികളുടെ ഇടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. സ്വാര്‍ത്ഥതാല്പര്യങ്ങളോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലും ആധിപത്യം സ്ഥാപിക്കാനുള്ള ചില സംഘടനകളുടെ നീക്കങ്ങളും നിസ്വാര്‍ത്ഥ സേവനത്തിന്റെ സ്വര്‍ഗീയശോഭയ്ക്ക് മങ്ങലേല്‍പ്പിക്കാനേ ഉപകരിക്കൂ.

സഭയുടെ എല്ലാ സംവിധാനങ്ങളും പ്രസ്ഥാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ആദ്യം മുതലേ സജീവമായി പങ്കുചേര്‍ന്നു. കുട്ടനാട്ടിലെ വിവിധ ഇടവകകളില്‍ സേവനംചെയ്യുന്ന ബഹു.വൈദികരുടെ നിതാന്തജാഗ്രത ഇല്ലായിരുന്നെങ്കില്‍ അനേകായിരം ജനങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. അവര്‍ക്കെന്റെ അഭിനന്ദനങ്ങളും നന്ദിയും. മറ്റെല്ലാം നഷ്ടപ്പെട്ടാലും ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് സഭ മുന്നിട്ടിറങ്ങിയത്. കുട്ടനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടണ്ട് അതിരൂപതയിലെ വിവിധ ഇടവകകളും മറ്റ് രൂപതകളും പല സ്ഥാപനങ്ങളും സംഘടനകളും സെമിനാരികളില്‍ നിന്ന് വൈദികാര്‍ത്ഥികളും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനെത്തിയതും വലിയ സഹായമായി. ഇവയ്‌ക്കെല്ലാം നേതൃത്വം കൊടുത്തുകൊണ്ട് വൈദികരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ അക്കാര്യത്തില്‍ സഭയുടെ പങ്കിനെക്കുറിച്ചോ ചാനലുകളും പത്രമാധ്യമങ്ങളും പൊതുവെ മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ ദീപികപ്പത്രത്തിന്റെ പിന്തുണ എടുത്തുപറയേണ്ടിയിരിക്കുന്നു. നന്ദിപൂര്‍വം അത് അനുസ്മരിക്കുകയും ചെയ്യുന്നു.

കുട്ടനാടിനെ പുനര്‍സൃഷ്ടിക്കണം

ഭീകരമായിരുന്നെങ്കിലും ഒരു പ്രളയത്തില്‍ ഒലിച്ചു പോകേണ്ടതല്ല കുട്ടനാടന്‍ ജനതയുടെ ആത്മവീര്യം. പ്രതികൂലസാഹചര്യങ്ങളോടു യുദ്ധംചെയ്തു കഠിനാദ്ധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ ഒരു സമ്പന്നതയും സംസ്‌കാരചരിത്രവും കുട്ടനാടിനുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു ജനതയെ മുഴുവന്‍ തീറ്റിപ്പോറ്റിയ ഇതിഹാസചരിത്രമാണ് കുട്ടനാടിന്റേത്. വികലമായ ആസൂത്രണങ്ങളും വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയമായ നടപടികളുമാണ് കുട്ടനാടിന്റെ അധോഗതിക്കു കാരണം. അവയൊക്കെ പരിഹരിക്കപ്പെടണം. ആത്മവിശ്വാസവും പ്രത്യാശയും വെടിയാതെ ഒന്നുചേര്‍ന്ന് പരിശ്രമിച്ചാല്‍ കുട്ടനാടിന്റെ നരകയാതനകളെ സ്വര്‍ഗീയ അനുഭവങ്ങളാക്കി മാറ്റാന്‍ കഴിയും. സര്‍ക്കാരും കുട്ടനാടന്‍ ജനതയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. കുട്ടനാടിനെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവും ദീര്‍ഘവീക്ഷണത്തോടുംകൂടിയ പദ്ധതി സര്‍ക്കാരിനുണ്ടാകണം. കുട്ടനാട് മാലിന്യവിമുക്തമാക്കണം. ജലമലിനീകരണത്തിന് പ്രതിവിധി ഉണ്ടാകണം. അനുദിനം ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ വേണം. തോടുകളിലേക്കും മറ്റും മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് അവസാനിപ്പിക്കണം. ജലമലിനീകരണം ഉണ്ടാകാത്തവിധം ഹൗസ്‌ബോട്ടുകളുടെ ഉപയോഗം നിയന്ത്രിക്കണം. തോടുകളിലൂടെയും ആറുകളിലൂടെയും വെള്ളം നിര്‍ബാധം ഒഴുകാന്‍ വേണ്ട ക്രമീകരണം ഉണ്ടാകണം. നീരൊഴുക്കിന് തടസ്സം നില്‍ക്കുന്ന പായല്‍ യഥാസമയം നീക്കം ചെയ്യണം. തോടുകള്‍ നികത്തി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തരുത്. കൃഷിരീതിയും ജീവിതശൈലിയും ആരോഗ്യകരമായിരിക്കണം. ജൈവകൃഷിയിലേക്ക് എല്ലാവരും തിരിച്ചുവരണം. അതിന് സര്‍ക്കാര്‍ സഹായവും പ്രോത്സാഹനവും നല്‍കണം. പ്രകൃതിരമണീയമാണ് കുട്ടനാട്. മനുഷ്യന്‍ അതിനെ വികൃതമാക്കരുത്. ശുചിത്വ ബോധവല്ക്കരണം ചെറുപ്പംമുതലേ എല്ലാവര്‍ക്കും നല്‍കണം. 

പ്രകൃതിയോട് മല്ലിട്ട് കനകം വിളയിക്കുന്ന കുട്ടനാടന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പരിശ്രമിക്കണം. മടവീണ് കൃഷി നശിക്കാതിരിക്കാന്‍ ശാശ്വത പരിഹാരം ഉണ്ടാകണം. കര്‍ഷകരുടെ ആത്മവീര്യം കെടാതിരിക്കാന്‍, അവരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ വേണം. അവര്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കാന്‍ അനുകൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. തങ്ങളുടെ അദ്ധ്വാനഫലം മദ്യത്തിനും ലഹരിക്കും വേണ്ടി ചെലവഴിച്ച് സ്വയം നശിക്കാതിരിക്കാനും എല്ലാവരും ആത്മനിയന്ത്രണം പാലിക്കണം. വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മീയതയും ധാര്‍മികതയും നഷ്ടമാകാതിരിക്കാനും ജാഗ്രത വേണം.

മഹാപ്രളയത്തിന്റെ കെടുതിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് ജനലക്ഷങ്ങള്‍ കൈകോര്‍ത്ത സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ചൈതന്യം കാത്തുസൂക്ഷിക്കാന്‍ സാധിച്ചാല്‍ ഏത് പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിയും. സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ ദൈവത്തിന്റെ പരിപാലനം അനുഭവിക്കാന്‍ ഇടയാകും. അതിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം. പ്രളയക്കെടുതിയില്‍ ജീവന്‍ ഹോമിക്കേണ്ടണ്ടിവന്നവരെ കര്‍ത്താവിന്റെ കരുണയ്ക്ക് സമര്‍പ്പിക്കാം. കഷ്ടനഷ്ടങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന കുട്ടനാട്ടിലെ നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസത്തിനായി കഴിയുന്നത്ര സഹകരിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആര്‍ഭാടവും ധൂര്‍ത്തും പൂര്‍ണ്ണമായി ഒഴിവാക്കിയും ആവശ്യങ്ങളും സൗകര്യങ്ങളും കര്‍ശനമായി നിയന്ത്രിച്ചും അലങ്കാരങ്ങളിലും ആഘോഷങ്ങളിലും മിതത്വം പാലിച്ചും കഷ്ടപ്പെടുന്നവരെ സഹായിക്കാം. മദ്യത്തിനും ലഹരിക്കുംവേണ്ടണ്ടി പണം ചെലവഴിക്കുകയും ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്നവര്‍ അതില്‍നിന്ന് പിന്തിരിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

കുട്ടനാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, സഭയും ചങ്ങനാശേരി അതിരൂപതയും നിങ്ങളോടൊപ്പമുണ്ട്. നമ്മുടെ കര്‍ത്താവിന്റെ കരുണയിലും കൃപയിലും ആശ്രയിച്ച് ധൈര്യമായിരിക്കുക.

സ്‌നേഹപൂര്‍വ്വം,

 

ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത


useful links