അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.

Tuesday 31 March 2020

കൊറോണാ വൈറസ് വ്യാപനം പിടിമുറുക്കുന്ന സാഹചര്യത്തില്‍ മധ്യവേനലവധിയും വിശ്വാസോത്സവവും ഇല്ലാതെ കഴിയുന്ന കുട്ടികളുടെ ആത്മീയവും മാനസികവുമായ വളര്‍ച്ചയെ ലക്ഷ്യമാക്കി ഗാര്‍ഹിക വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ അതിരൂപതാ വിശ്വാസപരിശലനകേന്ദ്രമായ സന്ദേശനിലയം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അതിരൂപതാ മതബോധനവിഭഗം ഡയറക്ടര്‍ ഫാ. അബ്രാഹം പെരുമ്പളത്തുശേരി അറിയിച്ചു. സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടും അഭിവന്ദ്യ പിതാക്കന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായും കുട്ടികള്‍ക്ക് ഭവനങ്ങളില്‍ സുരക്ഷിതരായി ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

സമൂഹമാധ്യമങ്ങളും മറ്റും ഉപയോഗിച്ച് സാധിക്കുന്നതുപോലെ എല്ലാ കുട്ടികളെയും ഇതില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഇതിന്റെ ഇടവകതല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ബഹുമാനപ്പെട്ട വികാരിയച്ചന്മാരും വിശ്വാസപരിശീലകരും നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ഗാര്‍ഹിക സഭയായ കുടുംബത്തില്‍ ദൈവസാന്നിധ്യം അനുഭവിക്കുവാനും യാമപ്രാര്‍ത്ഥനകള്‍ ഉപയോഗിച്ച് സഭയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനും ബൈബിള്‍  പഠിക്കുവാനും രസകരമായി ദൈവിക സത്യങ്ങളെ മനസ്സിലാക്കുവാനും ഈയവസരം പ്രയോജനപ്പെടുത്തണമെന്നും ഇടവകയില്‍ നിന്നും സാമൂഹ്യമായി അകലെയാണെങ്കിലും മാനസികമായും ആത്മീയമായും കുടുംബങ്ങളെയും കുട്ടികളെയും ഇടവകയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ സന്ദേശ നിലയം ഒരുക്കുന്ന ഈ സംരംഭം സഹായകരമാകുമെന്നും ഫാ. പെരുമ്പളത്തുശേരി അഭിപ്രായപ്പെട്ടു. 

 

ഡൗണ്‍ലോഡ് @ http://www.archdiocesechanganacherry.org/archdiocese/pdf/Sandesha_Nilayam.pdf

 


useful links