അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍

Saturday 27 June 2020

 

മിശിഹായില്‍ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരډാരേ,

 

അഞ്ചാമത് ചങ്ങനാശ്ശേരി അതിരൂപതാ മഹായോഗം ഈ വര്‍ഷം ഡിസംബര്‍ 16-19 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം അതിരൂപതാംഗങ്ങളെല്ലാവരെയും ഔദ്യോഗികമായി അറിയിക്കുന്നു. മഹായോഗത്തിന്‍റെ പഠനവിഷയം സംബന്ധിച്ചും, അതിരൂപതാകുടുംബാംഗങ്ങളെല്ലാവരും എപ്രകാരം ഈ പഠനപ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിക്കുന്നു. അതനുസരിച്ച് എല്ലാവരും സഹകരിക്കണമെന്നു സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

 

വിഷയം: ക്രിസ്തീയ വിളി : സഭയിലും സമൂഹത്തിലും

 

ക്രിസ്തീയ ജീവിതത്തിന്‍റെ രണ്ടു തലങ്ങളാണു സഭയും സമൂഹവും. ശരിയായ വിശ്വാസജീവിതത്തിന്‍റെ ഫലമാണു പ്രതിബദ്ധതയോടെയുള്ള  സാമൂഹിക ജീവിതം.  മാറുന്ന ലോകത്തില്‍ വിശ്വാസജീവിതം നൂതന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. അതുപോലെതന്നെ മനുഷ്യന്‍ പുതിയ സാമൂഹികപ്രശ്നങ്ങളെയും നേരിടേണ്ടിവരുന്നു. ഇന്നത്തെ മനുഷ്യന്‍റെ നീറുന്ന പ്രശ്നങ്ങളെ കാണാതിരിക്കാന്‍ നമുക്കാവില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിതാക്കډാര്‍ പറഞ്ഞുവച്ച കാര്യം എന്നും പ്രസക്തമാണ്. ڇഇക്കാലത്തെ മനുഷ്യരുടെ വിശിഷ്യ പാവപ്പെട്ടവരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കണ്ഠകളുമെല്ലാം മിശിഹായുടെ അനുയായികളുടെതു കൂടിയാണ്ڈ (സഭ ആധുനിക ലോകത്തില്‍ 1). സഭയിലും സമൂഹത്തിലുമുള്ള ക്രിയാത്മക ജീവിതത്തിനു ശരിയായ ആത്മബോധവും ജീവിതനവീകരണവും ഫലപ്രദമായ സുവിശേഷസാക്ഷ്യവും അനിവാര്യമാണ്.

 

ആത്മബോധം: സഭയോടുചേര്‍ന്ന് ഓരോ വിശ്വാസിയും സ്വന്തം വിളിയും ദൗത്യവുമെന്തെന്നു വ്യക്തമായി അറിഞ്ഞു ബോധ്യപ്പെടുക.

 

ജീവിത നവീകരണം: സ്വന്തം വിളിയോടും വിളിക്കനുസരിച്ചുള്ള ദൗത്യങ്ങളോടും പൂര്‍ണ്ണവിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവ നിറവേറ്റാന്‍ സജ്ജരാകത്തക്കവിധം പരിശീലനം നേടുകയും ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തി ജീവിതം നവീകരിക്കുകയും ചെയ്യുക.

 

സുവിശേഷസാക്ഷ്യം: നവീകരിക്കപ്പെട്ട ജീവിതത്തിലൂടെ ഓരോരുത്തരും തങ്ങളുടെ വിളിക്കനുസരിച്ച് തീക്ഷ്ണതയോടെ സഭയോടൊപ്പം ലോകത്തില്‍ സുവിശേഷത്തിന്‍റെ സാക്ഷികളാകുക.

 

     പൂര്‍ണ്ണമായും തിരുസ്സഭയെ കേന്ദ്രീകരിച്ചു നടത്തപ്പെട്ട രണ്ടാം വത്തിക്കാന്‍   കൗണ്‍സിലിന്‍റെ പഠനങ്ങളും തീരുമാനങ്ങളും സഭയിലും സമൂഹത്തിലുമുള്ള         ക്രിസ്തീയജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു. സഭയുടെയും സഭാംഗങ്ങള്‍    എന്ന നിലയില്‍ നമ്മുടെയും വിളിയെക്കുറിച്ചും ജീവിതദൗത്യത്തെക്കുറിച്ചും ആധികാരികമായി പഠിപ്പിക്കുന്ന പ്രബോധനങ്ങള്‍ സഭാഗാത്രത്തിലെ ഓരോ വിഭാഗത്തിനും  കാലാകാലങ്ങളില്‍ സഭ നല്‍കുന്നുണ്ട്. അവയിലെ പ്രധാനപ്പെട്ട കാര്യങ്ങളെങ്കിലും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കണം. നമ്മുടെ ജീവിതം അര്‍ത്ഥവത്തും ഫലപ്രദവുമാകാന്‍ അതിടയാക്കും.

 

     വിശ്വാസികളെല്ലാവരും ഈശോമിശിഹായില്‍ ഏകശരീരമെന്നപോലെ സംയോജിക്കപ്പെട്ടിരിക്കുന്നു. അതു ദൈവത്തിന്‍റെ പ്രവൃത്തിയാണ്. അതാണു മാമ്മോദീസാ എന്ന കൂദാശയില്‍ സംഭവിക്കുന്നത്. ڇനമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ മാമ്മോദീസാ സ്വീകരിച്ചുڈ ( 1 കോറി. 12:13); ڇനിങ്ങള്‍ മിശിഹായുടെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്ڈ (1 കോറി. 12:27); څമിശിഹാ തന്‍റെ ശരീരമായ സഭയുടെ ശിരസ്സാچയിരിക്കുന്നു (എഫേ. 5:23); ڇസ്നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ടു ശിരസ്സായ മിശിഹായിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നുڈ (എഫേ. 4: 15) എന്നു പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു.

     

അതിനാല്‍ സഭയിലും സഭയോടുചേര്‍ന്നുമാണ് ഓരോ വിശ്വാസിയുടെയും      ക്രിസ്തീയ അസ്തിത്വവും നിലനില്‍പ്പും ജീവനും ജീവിതവും പ്രവൃത്തികളും നിലകൊള്ളുന്നത്. തډൂലം സഭയെ അറിയാതെയും സഭയോടു ബന്ധപ്പെടാതെയും ഒരുവനു   തന്‍റെ ക്രിസ്തീയവിളി അറിയാനോ അതനുസരിച്ചു ജീവിക്കാനോ സാധിക്കയില്ല. സഭയെക്കുറിച്ചും സഭയുടെ ദൈവനിയോഗം എന്ത് എന്നതിനെക്കുറിച്ചും ആഴമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണു സഭയുടെ ആനുകാലിക പ്രബോധനങ്ങള്‍.         വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന സഭാമക്കള്‍ക്കു തങ്ങളുടേതായ ഉത്തരവാദിത്വങ്ങള്‍ ശരിയായി മനസ്സിലാക്കി നിര്‍വ്വഹിക്കാന്‍ അവ സഹായിക്കുമെന്നതിനാല്‍ നമ്മുടെ അഞ്ചാമതു അതിരൂപതാമഹായോഗത്തിന്‍റെ പരിചിന്തനങ്ങള്‍ക്കു താത്വിക-ദൈവശാസ്ത്ര അടിത്തറ  നല്‍കുന്നതിനു അവയില്‍ ഏതാനുമെണ്ണം നാം പഠനവിഷയമാക്കുകയാണ്. 

 

     ഏകശരീരത്തില്‍ വിവിധ അവയവങ്ങള്‍പോലെ തിരുസ്സഭയില്‍ നാമെല്ലാവരും    ഏക ലക്ഷ്യത്തോടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടവരാണ്. മെത്രാډാരും വൈദികരും  സമര്‍പ്പിതരും അല്മായരുമടങ്ങുന്ന എല്ലാ സഭാംഗങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ. ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാര്‍ഗ്ഗവും ഒന്നുതന്നെ. അതു മിശിഹാമാര്‍ഗ്ഗമാണ്. വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിലൂടെ പിതാവായ ദൈവത്തിന്‍റെ പക്കലെത്തി നിത്യജീവനിലും സ്വര്‍ഗ്ഗീയ കൂട്ടായ്മയിലും പങ്കുചേരുക എന്നതാണു     നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധിക്കുന്നതിന് ഏകശരീരത്തിലെ വിവിധ അവയവങ്ങള്‍ക്കെന്നതുപോലെ തങ്ങളുടെ ദൈവവിളിക്കനുസരിച്ചു വിവിധ ദൗത്യങ്ങളാണു   സഭാംഗങ്ങള്‍ക്കുള്ളത്. പരസ്പരം സഹകരിച്ച് സ്നേഹത്തിലും ഐക്യത്തിലും       അവരിതു നിര്‍വ്വഹിക്കണം.

 

     യാഥാര്‍ത്ഥ്യം ഇതാണെങ്കിലും, സഭയില്‍ പലതരത്തിലുള്ള അനൈക്യവും        സഹകരണമില്ലായ്മയും നിര്‍ജ്ജീവത്വവും നിസ്സംഗതയും മറ്റു പോരായ്മകളും വീഴ്ചകളും സംഭവിക്കുന്നുണ്ട്. ഇവയൊക്കെ പരമാവധി പരിഹരിച്ചു നമ്മുടെ അതിരൂപതയാകുന്ന പ്രാദേശികസഭയില്‍, എല്ലാ തലങ്ങളിലും ആവശ്യമായ നവീകരണം വരുത്തുവാനും, ഉത്സാഹവും തീക്ഷ്ണതയും വളര്‍ത്താനും, څഅതിരൂപതയില്‍ നാമൊരു      കുടുംബം' എന്ന ആദര്‍ശം സാക്ഷാത്കരിക്കാനും അതിരൂപതാമഹായോഗം അവസരമാകണം. കൂട്ടുത്തരവാദിത്വബോധത്തോടെ അതിരൂപതാംഗങ്ങളെല്ലാവരും സഹകരിച്ചെങ്കിലേ അതു സാധ്യമാകൂ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെയും    തത്സംബന്ധമായി പിന്നീടു നല്‍കപ്പെട്ടിരിക്കുന്ന പ്രബോധനങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം മഹായോഗത്തിനായുള്ള തയ്യാറെടുപ്പും യോഗത്തിലെ പഠനങ്ങളും ചര്‍ച്ചകളും പ്രായോഗിക നടപടികളും. കാരണം, സഭയുടെ ഈ പ്രബോധനങ്ങള്‍     വിശുദ്ധലിഖിതങ്ങളുടെയും സഭയുടെ വിശുദ്ധപാരമ്പര്യത്തിന്‍റെയും 20 നൂറ്റാണ്ടുകാലത്തെ അനുഭവസമ്പത്തിന്‍റെയും വെളിച്ചത്തില്‍ നല്‍കപ്പെട്ടിരിക്കുന്നവയാണ്. അമ്മയും ഗുരുനാഥയുമായ സഭയില്‍നിന്നു പഠിക്കാനും സഭയോടുചേര്‍ന്നു ചിന്തിക്കാനും ജീവിക്കാനും  പ്രവര്‍ത്തിക്കാനുമാണു സഭാമക്കളായ നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതോടൊപ്പം ഇന്നത്തെ മനുഷ്യരുടെ വിവിധങ്ങളായ പ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനും നമുക്കു സാധിക്കണം. ഈ വിവിധ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പാണ് ഈ മഹായോഗത്തില്‍ നാം നടത്തേണ്ടത്.

 

അതിരൂപതയില്‍ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ എപ്രകാരമാണ് മഹായോഗത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പില്‍ പങ്കാളികളാകേണ്ടതെന്ന് ഇതോടനുബന്ധിച്ചുള്ള      കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരുക്കത്തിനനുസരിച്ചാണ് ഏതൊരുകാര്യത്തിന്‍റെയും   വിജയം. അതിനാല്‍ ഈ ഒരുക്കത്തിലാണ് എല്ലാവരും പരമാവധി സഹകരിക്കേണ്ടത്. അക്കാര്യത്തില്‍ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വം സര്‍വ്വപ്രധാനമാണെന്നു    പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ വിഭാഗത്തിലുംപെട്ടവരുടെ പങ്കാളിത്തം        സംബന്ധിച്ച്, അവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ വൈദികര്‍  ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നേതൃത്വവും നല്‍കേണ്ടതാണ്. മഹായോഗത്തിന്‍റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവാലയങ്ങളിലും കുടുംബങ്ങളിലും കുടുംബക്കൂട്ടായ്മകളിലും ചൊല്ലേണ്ടതാണ്. മഹായോഗത്തിന്‍റെ വിജയത്തിനായി അതിരൂപതാകുടുംബം മുഴുവന്‍റെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ നാമെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.

 

സ്നേഹപൂര്‍വ്വം,

 

       മെയ് 1                                                                     ജോസഫ് പെരുന്തോട്ടം  

തൊഴിലാളികളുടെ                                  ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പ്

 

 

മഹായോഗത്തിന്‍റെ വിജയത്തിനായുള്ള പ്രാര്‍ത്ഥന

 

ഞങ്ങളുടെ കര്‍ത്താവും ദൈവവുമായ മിശിഹായേ, നിന്‍റെ ശരീരമായ സഭയിലെ അംഗങ്ങളാകാന്‍ നിന്‍റെ കാരുണ്യാതിരേകത്താല്‍ നീ ഞങ്ങളെ യോഗ്യരാക്കിയല്ലോ. ഞങ്ങളെ പഠിപ്പിക്കാനും നയിക്കാനും വിശുദ്ധീകരിക്കാനുമായി നിന്‍റെ പരിശുദ്ധ റൂഹായെ സഭയുടെമേല്‍ അയച്ചതിനെ ഓര്‍ത്തു നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. റൂഹായാല്‍ നയിക്കപ്പെടുന്ന സഭയുടെ പ്രബോധനങ്ങള്‍ക്കനുസരിച്ചു ജീവിക്കാനും ലോകത്തില്‍ നിന്‍റെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനും നീ ഞങ്ങളെ നിയോഗിച്ചയച്ചിരിക്കുന്നുവല്ലോ. അതിനായി ഞങ്ങളെത്തന്നെ സജ്ജരാക്കുന്നതിനു ഞങ്ങള്‍    നടത്താന്‍ പോകുന്ന അതിരൂപതാ മഹായോഗത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ അതിരൂപതയാകുന്ന കുടുംബം ഏകമനസ്സോടെ സഭയെ കൂടുതലായി അറിയുവാനും സ്നേഹിക്കുവാനും, ഞങ്ങളോരോരുത്തരും അമ്മയും ഗുരുനാഥയുമായ സഭയോടൊത്തു ചിന്തിക്കാനും ജീവിക്കാനും ഈ മഹായോഗം പ്രചോദനമാകുന്നതിനു നിന്‍റെ   റൂഹായാല്‍ ഞങ്ങളെ നിറയ്ക്കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും. ആമ്മേന്‍.

 

                ജോസഫ് പെരുന്തോട്ടം  

 ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

 

ഈ പ്രാര്‍ത്ഥന കുടുംബങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും ദൈവാലയങ്ങളില്‍ കാറോസൂസായോടു ചേര്‍ത്തും ചൊല്ലേണ്ടതാണ്.

 

 


useful links