21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്

Saturday 27 June 2020

 
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 2020 ഫെബ്രു
വരി 25 ചൊവ്വ മുതല്‍ 29 ശനിവരെ പാറേല്‍പള്ളി മൈതാനിയില്‍ നടന്നു. മറ്റു
വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം സമയക്രമീകരണത്തില്‍
മാറ്റമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 9 വരെയുള്ള സമയത്താണ്
കണ്‍വന്‍ഷന്‍ ക്രമീകരിക്കപ്പെട്ടത്. തിരുവനന്തപൂരം മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ്
സെന്‍റര്‍ ഡയറക്ടര്‍ റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ & ടീം കണ്‍വന്‍ഷന്
നേതൃത്വം നല്‍കി. 'എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും'
(യോഹ. 14:23) എന്നതായിരുന്നു ആപ്തവാക്യം.
 
പഞ്ചവത്സര അജപാലനപദ്ധതി മൂന്നാംവര്‍ഷത്തെ വിഷയമായ "ദൈവാ
രാധനാഷ്ഠിത ആദ്ധ്യാത്മിക ജീവിതം" എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ
വിഷയമായി സ്വീകരിച്ചത്.
 
ഈ വര്‍ഷം 3 മാസം മുമ്പേ കണ്‍വന്‍ഷന്‍റെ വിജയത്തിനായുള്ള പ്രാര്‍ത്ഥന
സമീപ പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങളിലും കൂട്ടായ്മ ലീഡേഴ്സ് വഴി എത്തി
ച്ചു. മദ്ധ്യസ്ഥപ്രാര്‍ത്ഥന കണ്‍വന്‍ഷന്‍റെ വിജയത്തിന് വലിയ ഒരു പങ്കു വഹി
ച്ചു. തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം, ചങ്ങനാശേരി ഫൊറോനകളി
ലെ എല്ലാ പള്ളികളിലെയും കൂട്ടായ്മ ലീഡേഴ്സിനെ ഒരുമിച്ചുകൂട്ടി ഫെബ്രു
വരി 8-ാം തീയതി ഒരു പ്രേഷിത സംഗമം നടത്തുകയും അതില്‍നിന്നും കണ്‍വന്‍
ഷന് സഹായിക്കാന്‍ വോളണ്ടിയേഴ്സിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
കണ്‍വന്‍ഷന്‍റെ ജനറല്‍ കണ്‍വനീറായ ബഹു. വാരിക്കാട്ട് ജേക്കബച്ചന്‍റെ
അദ്ധ്യക്ഷതയില്‍ പാറേല്‍പള്ളിയില്‍ കൂടിയ യോഗത്തില്‍ വിവിധ കമ്മറ്റികള്‍
രൂപീകരിച്ച് കണ്‍വീനേഴ്സിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വോ
ളണ്ടിയേഴ്സിനെ ഓരോ കമ്മറ്റിയിലേയ്ക്കും ചേര്‍ത്തു. ഫെബ്രുവരി 23-ാം
തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വോളണ്ടിയേഴ്സിന്‍റെ സംയുക്ത
മീറ്റിങ്ങ് പാറേല്‍ പള്ളിയില്‍വച്ച് നടത്തപ്പെട്ടു. 24-ാം തീയതി തിങ്കളാഴ്ച
ബൈബിള്‍ കണ്‍വന്‍ഷന്‍ വിളംബരം നടത്തി.
 
ഫെബ്രുവരി 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന് വികാരിയച്ചന്‍റെ നേതൃ
ത്വത്തില്‍ കണ്‍വന്‍ഷന്‍ പന്തല്‍ വെഞ്ചരിച്ചു. തുടര്‍ന്ന് ജപമാലയും ആ
ഘോഷമായി പരിശുദ്ധ കുര്‍ബാനയും നടന്നു. മാര്‍ ജോസഫ് പെരുന്തോട്ടം
മെത്രാപ്പോലീത്തായോടൊപ്പം ചങ്ങനാശേരി ഫൊറോനയിലെ 7 വൈദികര്‍
സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനത്തിന് വെരി
റവ. ഡോ. തോമസ് പാടിയത്ത് സ്വാഗതം ആശംസിച്ചു. മാര്‍ ജോസഫ ്
പെരുന്തോട്ടം മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വചനത്തെ ഹൃദയത്തില്‍ സ്വീകരിച്ച് അനുതാപത്തിലൂടെയും മാനസാന്തര
ത്തിലൂടെയും ജീവിതവിശുദ്ധി നേടണമെന്ന് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.
മദ്ധ്യസ്ഥന്‍ ബുക്സ് പ്രസിദ്ധീകരിച്ച ബഹു. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍റെ
യൂട്യൂബിലെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകവും, പഞ്ചവത്സര അജ
പാലന പദ്ധതി മൂന്നാംവര്‍ഷത്തെ 'ദൈവാരാധന സഭയോടൊത്ത്' എന്ന പഠന
വിഷയ പുസ്തകവും അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. തുടര്‍ന്ന് കണ്‍
വന്‍ഷന്‍ ശുശ്രൂഷകള്‍ ബഹു. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍റെ നേതൃത്വത്തില്‍
ആരംഭിച്ചു. 26-ാം തീയതി ബുധനാഴ്ച ബിഷപ്പ് മാര്‍ ജോസ് പുളിയ്ക്കലും
27-ാം തീയതി വ്യാഴാഴ്ച വെരി റവ. ഡോ. തോമസ് പാടിയത്തും, 28-ാം തീയ
തി വെള്ളിയാഴ്ച ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കനും, 29-ാം തീയതി ശനിയാ
ഴ്ച ബിഷപ്പ് മാര്‍ തോമസ് തറയിലും പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം
നല്‍കി. തൃക്കൊടിത്താനം, കുറുമ്പനാടം, തുരുത്തി ഫൊറോനായിലെ വൈ
ദികരും, നവവൈദികരും ഈ ദിവസങ്ങളില്‍ സഹകാര്‍മ്മികരായി ശുശ്രൂഷ
ചെയ്തു.
 
കണ്‍വന്‍ഷന്‍റെ ആദ്യ ദിവസത്തെ ക്രമീകരണത്തില്‍ നിന്നും (ഏകദേശം
4000 പേര്‍) രണ്ടാം ദിവസം കൂടുതല്‍ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതായി വന്നു
(ഏകദേശം 10000 പേര്‍). നിലവിലുണ്ടായിരുന്ന ഘലറ ടരൃലലി കളും (3), ്േ
സ്ക്രീനുകളും (2) കൂടാതെ 3 ഘഋഉ യും 3 ്േ സ്ക്രീനുകളും ക്രമീകരിച്ചു.
അതോടൊപ്പം കസേരകളും കുടിവെള്ള സൗകര്യങ്ങളും.
ബുധന്‍ മുതല്‍ ശനിവരെ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ വി. കുമ്പ
സാരത്തിന് അവസരമുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലെ ഇടവകകളിലെ
യും, സ്ഥാപനങ്ങളിലെയും വൈദികര്‍ ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
28-ാം തീയതി വെള്ളിയാഴ്ച രാവിലെ ബഹു. പ്ലാപ്പറമ്പില്‍ തോമസച്ചന്‍റെ
നേതൃത്വത്തില്‍ അതിരൂപതയിലെ സീനിയര്‍ സിറ്റിസണ്‍ സംഗമം നടത്തി.
ഏകദേശം 750 പേര്‍ പങ്കെടത്തു. അഭിവന്ദ്യ പിതാക്കډാരുടെ സാന്നിധ്യം
സമ്മേളനത്തിന് മികവേകി.
 
29-ാം തീയതി രാവിലെ അതിരൂപതയിലെ സന്യസ്തരുടെ സംഗമം നടത്തി.
ബഹു. കുമ്പളത്ത് ആദര്‍ശച്ചന്‍ ക്ലാസ് നയിച്ചു. ബഹു. ഡോ. തോമസ് പാടിയ
ത്ത് നേതൃത്വം നല്‍കി. അഭിവന്ദ്യ പിതാക്കډാര്‍ സംസാരിച്ചു. 510 സന്യസ്തര്‍
പങ്കെടുത്തു.
 
കണ്‍വന്‍ഷന്‍റെ അവസാനദിവസം ശനിയാഴ്ച പെ. ബഹു. ജോസഫ ്
വാണിയപുരയ്ക്കലച്ചന്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ബഹു. പൂവണ്ണത്തില്‍
ഡാനിയേലച്ചനോടൊപ്പം ദൈവവചന ശുശ്രൂഷ നിര്‍വഹിച്ച ബഹു. കുമ്പളത്ത്
ആദര്‍ശച്ചന്‍, ബഹു. വടക്കമുറി പോളച്ചന്‍, ബ്രദര്‍ ഡൊമെനിക്, ബ്രദര്‍
ബോണി, ബ്രദര്‍ ജോണ്‍പോള്‍, ബ്രദര്‍ ജോണ്‍, ഏണസ്റ്റ്, ബിജു, കുര്യന്‍
എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.
 
മാര്‍ച്ച് 1-ാം തീയതി അതിരൂപത ഗഘങ പ്രവര്‍ത്തകരുടെ ഏകദിന കണ്‍വന്‍
ഷന്‍ നടന്നു (ആത്മാഭിഷേകം 2020). ബഹു. പുന്നമറ്റത്തില്‍ ജിനോ അച്ചന്‍,
ബഹു. ഏഴാനിക്കാട്ട് ഷോര്‍ലോ അച്ചന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. അതിരൂപത
ഡയറക്ടര്‍ ബഹു. പുത്തന്‍ചിറ ജോസച്ചന്‍ നേതൃത്വം നല്‍കി.
 
21-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ വലിയ വിജയമാക്ക ി
മാറ്റുന്നതില്‍ അക്ഷീണം പരിശ്രമിച്ച അഭിവന്ദ്യ പിതാക്കന്മډാര്‍ക്ക ു ം , െ പ.
ബഹു. വികാരി ജനറാളച്ചന്മډാര്‍ക്കും, പ്രിയപ്പെട്ട വൈദികര്‍ക്കും, സിസ്റ്റേഴ്സി
നും, പാറേല്‍ ഇടവകയിലെ നേതൃനിരയ്ക്കും മറ്റു ഇടവകകളില്‍ നിന്നുള്ള
വോളണ്ടിയേഴ്സിനും മറ്റെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അര്‍പ്പിക്കുന്നു. ഒപ്പം
അനുഗ്രഹീതമായ 5 ദിനങ്ങള്‍ നമുക്കായി നല്‍കിയ ദൈവത്തിന് നന്ദി.
 
സ്നേഹപൂര്‍വ്വം
 
ഫാ. ജെന്നി കായംകുളത്തുശ്ശേരി
(കോ-ഓഡിനേറ്റര്‍)

useful links