ഇട്ടാവാ മിഷനിൽ പുതിയ വൈദിക മന്ദിരം വെഞ്ചരിച്ചു.

Thursday 19 November 2020

ഇട്ടാവാ മിഷനിലെ, ജസ്വന്ത്നഗർ മിഷൻ സ്റ്റേഷനിലെ പുതിയ വൈദീക മന്ദിരത്തിന്റെ  കല്ലിടീൽ 2018 നവംബർ മാസം 11ആം തീയതി ഫാ.കുരുവിള കോക്കാട്ടിന്റെ ഇട്ടാവാ മിഷൻ സന്ദർശന വേളയിലും, ആശീർവാദം ആഗ്ര അതിരൂപതാ മേലധ്യക്ഷൻ റൈറ്റ്. റവ.ഡോ.ആൽബർട്ട് ഡിസൂസ, 2020  ഒക്ടോബർ മാസം 8ആം തീയതിയും നിർവഹിക്കുകയുണ്ടായി. ഇട്ടാവാ മിഷനിലെ എല്ലാ വൈദീകരും,സന്യസ്തരും ചടങ്ങിൽ പങ്കെടുത്തു.

1993 ൽ സെമിനാരിയായി പ്രവർത്തനം ആരംഭിച്ച്, പിന്നീട്  ഇട്ടാവായിലേക്ക് സെമിനാരിയുടെ പ്രവർത്തനം മാറ്റിയതിന് ശേഷം 1998 ൽ സ്കൂളായി മാറിയ ഈ മിഷൻ സ്റ്റേഷനിൽ നാളിതു വരെ ഒരു വൈദീക മന്ദിരം ഇല്ലായിരുന്നു.

1998 മുതൽ വൈദീകർ സെമിനാരിയിൽ താമസിച്ചിരുന്നു എങ്കിലും 3 വർഷത്തിന് ശേഷം എത്തിച്ചേർന്ന സന്യസ്തർക്കായി താമസ സ്ഥലം ഒഴിഞ്ഞു കൊടുക്കുകയും,തുടർന്നിതുവരെ പുതിയ സ്കൂൾ കെട്ടിടത്തിലെ സ്റ്റെയർകേസിന്റെ താഴെയുള്ള ഭാഗം താമസയോഗ്യമാക്കി ഉപയോഗിച്ചു വരികയുമായിരുന്നു.

ബഹുമാനപ്പെട്ട മിഷൻ സുപ്പീരിയർ ഫാ.തോമസ് ഏഴിക്കാടിന്റെ വളരെ നാളത്തെ ആഗ്രഹപൂർത്തീകരണം കൂടിയായിരുന്നു ഈ വൈദീകമന്ദിരം.കോവിഡ് മഹാമാരി മൂലം നാളുകൾ നീണ്ടു പോകുമായിരുന്ന ഈ മന്ദിര ആശീർവാദം യാഥാർഥ്യമാക്കിയതിന് പിന്നിൽ ഇടവക വികാരിയും സ്കൂൾ പ്രിൻസിപ്പാളുമായ ഫാ.ആന്റണി കുട്ടിച്ചിറയുടെ നിശ്ചയധാർഷ്ട്യം എടുത്ത് പറയേണ്ടതാണ്.വൈദീക മന്ദിരത്തിന്റെ കല്ലിടീൽ മുതൽ ആശീർവാദം വരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി നടത്തിയ ഇടവക വികാരി ആന്റോച്ചന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

വൈദീക മന്ദിരത്തിന്റെ പൂർത്തികരണത്തിനായി ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് ന്റെയും,ഇടവകാംഗങ്ങളുടെയും പ്രാർത്ഥനകൾ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.ഈ മന്ദിരത്തിന്റെ പൂർത്തികരണത്തിനായി അക്ഷീണം പ്രയത്നിച്ച ഓരോ വ്യക്തികളെയും നന്ദിയോടെ അനുസ്മരിക്കുന്നു.


useful links