ഭിവാഡിയിൽ സിറോ മലബാർ സഭ പ്രവർത്തനം ആരംഭിച്ചു.

Tuesday 01 December 2020

അൽവർ: രാജസ്ഥാനിലെ അൽവർ ജില്ലയിലെ ഭിവാഡിയിൽ സീറോ മലബാർ സഭയുടെ ആദ്യ ഇടവക പ്രവർത്തനം ആരംഭിച്ചു. 2018 ൽ ചങ്ങനാശ്ശേരി അതിരൂപതാ വൈദികനും ഇപ്പോൾ ജയ്പൂർ മിഷനിലെ സോണൽ വികാരിയുമായ പെരി. ബഹു. പോൾ പീടിയേക്കൽ അച്ചനാണ് പ്രവാസികളായ സീറോ മലബാർ വിശ്വാസികളെ ദിവാഡിയിൽ ഒരുമിച്ച് കൂട്ടിയത്. തുടർന്ന് ഇതുവരേയും മാസത്തിൽ ഒരിക്കൽ ജയ്പൂർ മിഷനിൽ നിന്നും ആത്മിയ ശുശ്രൂഷകൾ നിർവ്വഹിക്കുന്നതിനായ് വൈദികർ ഭിവാഡിയിൽ എത്തിയിരുന്നു. പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകൾക്കൊപ്പം തന്നെ ദിവാഡിയിൽ മിശിഹായെ അറിയാത്തവരിലേക്കും സുവിശേഷം എത്തിക്കണ്ടേതിന്റെ സാധ്യതകൾ മനസിലാക്കിയ ഇറ്റാവ ജയ്പൂർ വികാരി ജനറാൾ പെരി. ബഹു. ജയിംസ് പാലക്കൽ അച്ചൻ ഇവിടെ ഒരു ഇടവകയും, ഒപ്പം തന്നെ ആത്മിയ ശുശ്രൂഷകൾക്ക് സ്ഥിരമായി ഒരു വൈദികനേയും നിയമിക്കണമെന്ന് ശംശാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവിന് അപേക്ഷ സമർപ്പിച്ചു. തത്ഫലമായി നവംബർ മാസം 29-ാം തിയതി മുതൽ ഭിവാഡിയിൽ സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭം കുറിച്ചു.
താത്ക്കാലികമായി വാടകക്ക് എടുത്ത ഒരു ഫ്ലാറ്റിലാണ് ഇടവകയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. നവംബർ 29ാം തിയതി ഞയറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പെരി. ബഹു. ജയിംസ് പാലക്കൽ അച്ചൻ ഫ്ലാറ്റ് വെഞ്ചരിച്ച്, ദിവ്യബലിയർപ്പിച്ച് കൊണ്ട് ഭി വാഡിയിലെ ദൈവജനങ്ങളുടെ അനേക നാളുകളായ സ്വപ്നം യാഥാർത്ഥ്യമാക്കി. ദിവ്യബലിക്ക് മുമ്പായി പെരി. ബഹു. ജയിംസ് പാലക്കൽ അച്ചൻ, ഇടവകയുടെ വികാരിയായി ഫാ. ഫിലിപ്പ് (റോൻസി) മൂഴിക്കുന്നേൽ അച്ചനെ നിയമിച്ച് കൊണ്ടുള്ള നിയമനപത്രം വായിച്ചു. ദിവ്യബലിയിൽ ദാരു ഹെട മേരി മാതാ ഫൊറോന (ഡൽഹി അതിരൂപത) വികാരി റവ. ഫാ. മാത്യൂ സഹകാർമ്മിത്വം വഹിച്ചു. 
വിശുദ്ധ ബലിയേ തുടർന്ന് നടന്ന പൊതുയോഗത്തിൽ പെരി. ബഹു. പോൾ പീടിയേക്കൽ അച്ചൻ, ബഹു. വിൽസൻ പുന്നക്കാലായിൽ അച്ചൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകയിൽ കൊറോണക്കാലത്ത് സന്നദ്ധ സേവനം നടത്തിയിയ ശ്രീമതി ആലിസ് സണ്ണിയെ അനുമോദിച്ചു. തുടർന്ന് ഇടവകയെ പ്രതിനിധികരിച്ച് ശ്രീ. ആന്റണി പി.കെ, ശ്രി. ഐസക്ക് തോമസ് എന്നിവർ സംസാരിച്ചു.

useful links