അതിരൂപതാ മാധ്യമപ്രവര്‍ത്തക സംഗമം

Monday 01 May 2017

ചങ്ങനാശ്ശേരി അതിരൂപതാഗങ്ങളായ മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ഏപ്രില്‍ ഒന്നാംതീയതി കോട്ടയം ലൂര്‍ദ്ദ് ഫൊറോനാപ്പള്ളി ഓഡിറ്റോറിയത്തില്‍വച്ച് അതിരൂപതാ മാധ്യമപ്രവര്‍ത്തക സംഗമം നടന്നു. അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്താ ആമുഖ സന്ദേശം നല്‍കി. റവ. ഡോ. മാണി പുതിയിടം, അഡ്വ. ജോജി ചിറയില്‍, ഫാ. ആന്‍റണി തലച്ചല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഡോ. ജയിംസ് പാലയ്ക്കല്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍ ആയിരുന്നു. ശ്രീ. റ്റി. സി. മാത്യു, ശ്രീ. സാജന്‍ വര്‍ഗീസ്, ശ്രീ. കെ. എ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ നടത്തിയ വിഷയാവതരണങ്ങള്‍ക്കുശേഷം വിശദമായ പൊതുചര്‍ച്ചയും നടന്നു. പൊതുചര്‍ച്ചയില്‍ ഉണ്ടായ നിരീക്ഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അഭി. പെരുന്തോട്ടം പിതാവ് മറുപടി പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ശ്രീ. റ്റി. സി. മാത്യു (ദീപിക), ശ്രീ. ജയിംസ് കുട്ടന്‍ചിറ (കേരള കൗമുദി), ശ്രീ. എന്‍. യു. വര്‍ക്കി (ദീപിക), കെ. എ. ഫ്രാന്‍സിസ് (മനോരമ), ശ്രീ. ജോണ്‍ ആന്‍റണി (ദീപിക), ശ്രീ. കെ. ജെ. ജോസ് (ദീപിക) എന്നിവരെ യോഗത്തില്‍ അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ആദരിച്ചു.
 
വിദ്യാഭ്യാസ പഠനപരമ്പര ഉദ്ഘാടനം
അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ഇന്നു നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ഉചിതമായി പ്രതികരിക്കുന്നതിനും പഠനപരമ്പര നടത്തുവാന്‍ തീരുമാനിച്ചു. ഇതിന്‍റെ അതിരൂപതാതല ഉദ്ഘാടനം 10/6/2017 തീയതിയില്‍ ചങ്ങനാശ്ശേരിയില്‍വച്ച് നടത്തപ്പെടുന്നതാണ്. പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെയും ഇതരസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ മേഖലയിലെ വിവിധ വിഷയങ്ങളില്‍ തുടര്‍പരിപാടികള്‍ നടത്തുന്നതുമാണ്.