നീറ്റ്-യുജി വഴി മിലിറ്ററി നഴ്‌സിങ്

Friday 17 May 2024

പെൺകുട്ടികൾക്കായി 220 സീറ്റ്
 
മിലിറ്ററി നഴ്‌സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ് സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. 220 സീറ്റുകളി ലേക്കാണു പ്രവേശനം. പെൺകുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, ലക്‌നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലാണു കോഴ്സ്. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. കോഴ്സിനുശേഷം സേനയിൽ മിലിറ്ററി നഴ്‌സിങ് സർവീസിൽ പെർമനന്റ്/ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും.
 
യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്ക് 50% മാർക്കോടെ ആദ്യചാൻസിൽ പ്ലസ് ടു (റഗുലർ) ജയിക്കണം. 1999 ഒക്ടോബർ ഒന്നിനും 2007 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. നീറ്റ്-യുജി 2024 യോഗ്യത നേടിയവരാകണം
 
അപേക്ഷാ ഫീസ്: 200 രൂപ (പട്ടിക വിഭാഗത്തിനു ഫീസ് വേണ്ട). നീറ്റ്-യുജി ഫലം വന്നശേഷം www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

useful links