അതിരൂപതാദിനം: വിളമ്പരദിനം

Sunday 19 May 2024

ചങ്ങനാശ്ശേരി: 2024 മെയ് 19 ഞായറാഴ്ച 138-ാമത് അതിരൂപതാദിനത്തിൻ്റെ വിളമ്പരദിനമായി ആചരിച്ചു. വിളമ്പര ദിനത്തിൻ്റെ ഭാഗമായി ദീപശിഖ - ഛായാചിത്ര പ്രയാണങ്ങൾ നടത്തപ്പെട്ടു.
 
ഉച്ചയ്ക്ക് ഒന്നിന് എടത്വാ സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിലെ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ്റെ കബറിടത്തിൽ നിന്നും ദീപശിഖാപ്രയാണം ആരംഭിച്ചു. എടത്വാ ഫൊറോനാപ്പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ദീപശിഖ ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാ സെക്രട്ടറി റോഹൻ സിജു വിനു കൈമാറി. തുടർന്നു ചങ്ങങ്കരി സെന്റ് ജോസഫ്സ്, കൊടുപ്പുന്ന സെന്റ് ജോസഫ്സ്, വേഴപ്രാ സെന്റ് പോൾസ്, ഫാത്തിമാപുരം ഫാത്തിമ മാതാ, തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ഫൊറോന, മുണ്ടുപാലം സെൻ്റ്  മേരീസ് എന്നീ പള്ളികളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി തെങ്ങണ കണ്ണവട്ട ജംഗ്ഷനിൽ എത്തിച്ചേർന്നു. 
 
ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിലെ മാർ ജോസഫ് പവ്വത്തിൽ മെത്രാ പ്പോലീത്തയുടെ കബറിടത്തിൽനിന്നും പവ്വത്തിൽപിതാവിന്റെ ഛായാചിത്രം മെത്രാപ്പോലീത്തൻ പള്ളിവികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ യുവദീപ്തി - എസ്.എം.വൈ.എം. അതിരൂപതാ പ്രസിഡന്റ് ജോയൽ ജോൺ റോയിക്കു കൈമാറി. തുടർന്നു പാറേൽ സെന്റ് മേരീസ്, വേരൂർ സെന്റ് ജോസഫ്സ് എന്നീ പള്ളികളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി തെങ്ങണ കണ്ണവട്ട ജംഗ്ഷനിൽ എത്തിച്ചേർന്നു. 
 
കണ്ണവട്ട ജംഗ്ഷനിൽനിന്നും ഇരുപ്രയാണങ്ങളും സംയുക്തമായി ബൈക്കുറാലിയുടെ അകമ്പടിയോടെ കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാപ്പള്ളിയിലേക്കു നീങ്ങി. അവിടെയെത്തിയപ്പോൾ  പ്രയാസങ്ങൾക്കു കുറുമ്പനാടം ഫൊറോനാ പ്രതി നിധികൾ സ്വീകരണം നൽകി. 
 
തുടർന്ന് അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ ഛായാ ചിത്രങ്ങൾ ഏറ്റുവാങ്ങി യഥാക്രമം യുവദീപ്തി -  എസ്.എം.വൈ.എം. ഫൊറോനാ പ്രസിഡന്റിനും ചെറുപുഷ്പ മിഷൻലീഗ് കുറുമ്പനാടം മേഖല പ്രസിഡൻ്റിനും കൈമാറി. 
 
വൈകുന്നേരം ആറിന് അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിൽ റംശാ പ്രാർത്ഥന നടത്തപ്പെട്ടു. അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ സന്ദേശം നൽകി. 
 
കുറുമ്പനാടം ഫൊറോനയിലെ ഇരവുചിറ സെൻ്റ് മേരീസ് പള്ളിവികാരി ഫാ. ജയിംസ് അത്തിക്കളത്തിൻ്റെ നന്ദി പ്രസംഗത്തോടെ വിളംബരദിന പരിപാടികൾ അവസാനിച്ചു.

useful links