ഹെനോസിസ് 2022 - കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ പ്രവർത്തനവർഷം ഉദ്ഘാടനം

Monday 28 February 2022

'ക്രൈസ്തവയുവത്വം  ഐക്യത്തിന്റെ പ്രേഷിതർ' എന്ന് വിളംബരം ചെയ്ത് 2022 വർഷത്തെ കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ പ്രവർത്തനവർഷ ഉദ്‌ഘാടനം ഹെനോസിസ് 2022  നടത്തപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന ചടങ്ങ് ശ്രീ. തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു.  കെ.സി.വൈ.എം. സംസ്ഥാനപ്രസിഡന്റ്‌ ഷിജോ ഇടയാടിൽ അധ്യക്ഷത വഹിച്ചു.
 
 രാജ്യത്തിന്റെ പുരോഗതിയിൽ നിർണ്ണായക സംഭാവനകൾ നല്കിയ ക്രൈസ്തവസമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചർച്ച ചെയ്യുന്ന 2022 വർഷത്തെ നിർണ്ണായക പ്രവർത്തനവിഷയങ്ങൾ ഉദ്‌ഘാടനവേദിയിൽ ചർച്ചയായി. പ്രവാസയുവത്വം, ക്രൈസ്തവ അവകാശസംരക്ഷണം, മാധ്യമവും മതേതരത്വവും, യൗവ്വനമെന്ന ലഹരി, കെ.സി.വൈ.എം. ഭരണഘടനയും ചരിത്രവും എന്നീ ഉപവിഷയങ്ങൾക്ക് ഊന്നൽ കൊടുത്താണ് ഈ വർഷത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക.
 
ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ വെരി റവ.ഫാ.ജോസഫ് വാണിയപ്പുരക്കൽ, വികാരി റവ. ഫാ.ജോസ് മുകളേൽ, എസ്.എം.വൈ.എം.ഗ്ലോബൽ  ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര, യുവദീപ്തി - എസ്.എം.വൈ.എം. അതിരൂപത ഡയറക്ടർ  റവ. ഫാ. ആൻ്റണി ആനകല്ലുങ്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് ജിമ്മി ഫിലിപ്പ്‌, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് ജോർജ്ജ് ജോസഫ് , കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ ചാലിക്കര, ബിച്ചു കുര്യൻ തോമസ്, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് ആഷിക് സാബു, ജിബിൻ ഗബ്രിയേൽ, തുഷാര തോമസ്, ഷിജോ നിലക്കപ്പിള്ളി, സെലിൻ ചന്ദ്രബാബു, സി.  റോസ് മെറിൻ എന്നിവർ സംസാരിച്ചു .

useful links