കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരിയിൽ അഭിവന്ദ്യ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെയും കാർമ്മികത്വത്തിൽ ചെറുപട്ട-വൈദികവസ്ത്ര സ്വീകരണകർമ്മങ്ങൾ നടന്നു. വികാരി ജനറാൾ പെരിയ ബഹു. സ്കറിയാ കന്യാകോണിലച്ചനും മൈനർ സെമിനാരി റെക്ടർ പെരിയ ബഹു. മനോജ് കറുകയിലച്ചനും സഹകാർമ്മികരായി സംബന്ധിച്ച ശുശ്രൂഷയിൽ അതിരൂപതയ്ക്കുവേണ്ടി പതിനൊന്നു പേർ വീതം ഹെവ്പ്പദ്യായാക്കോനൂസാ-കാറോയൂസാ പട്ടങ്ങൾ സ്വീകരിക്കുകയും എട്ടു പേർ വൈദികവസ്ത്രം സ്വീകരിക്കുകയും ചെയ്തു.